പ്രവാസികളുടെ മടിക്കുത്തിന് പിടിച്ച് യുഎഇ; വര്‍ക്ക് പെര്‍മിറ്റ് കുത്തനെ കൂട്ടി, ഇനി മീന്‍പിടിക്കാം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  പ്രവാസികള്‍ക്ക് തിരിച്ചടി: പുതിയ തീരുമാനവുമായി UAE | Oneindia Malayalam

  ദുബായ്: യുഎഇയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ക്കാണ് വന്‍ അടി. വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇളവുണ്ട്.

  വിദേശികളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് സ്വകാര്യ കമ്പനികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം. മീന്‍ പിടിത്ത മേഖലയ്ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കൂടുതല്‍ വിശദീകരിക്കാം...

  കമ്പനികളെ തരംതിരിച്ചു

  കമ്പനികളെ തരംതിരിച്ചു

  വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടാതെ കമ്പനികളെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്. ജീവനക്കാരുടെയും പ്രവര്‍ത്തന രീതികളുടെയും അടിസ്ഥാനത്തിലാണ് കമ്പനികളെ തിരിച്ചിട്ടുള്ളത്.

  അധിക ബാധ്യത വരുത്തുന്നു

  അധിക ബാധ്യത വരുത്തുന്നു

  പ്രവാസി തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും അധിക ബാധ്യത വരുമെന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ഫലം. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങിനെയാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടാം കാറ്റഗറിയില്‍ എ,ബി,സി,ഡി തട്ടിലായും തരംതിരിച്ചിട്ടുണ്ട്.

  ജീവനക്കാരെ മാറ്റുന്നതിന്റെ നിരക്കും പുതുക്കി

  ജീവനക്കാരെ മാറ്റുന്നതിന്റെ നിരക്കും പുതുക്കി

  വിദേശികളെ ഒഴിവാക്കി യുഎഇ പൗരന്മാരെയും അറബികളെയും നിയമിക്കുന്നത് പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ ശക്തമായ നടപടികള്‍ വരുമെന്നാണ് സൂചനകള്‍. ജീവനക്കാര മാറ്റുന്നതിനും നിരക്കുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്.

  മല്‍സ്യബന്ധന കമ്പനികള്‍

  മല്‍സ്യബന്ധന കമ്പനികള്‍

  സ്വദേശികളെ ജോലിക്കെടുക്കുന്ന കമ്പനികളള്‍ക്ക് ബാധ്യത വരില്ല. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ ജോലിക്കെടുക്കുന്ന കമ്പനികള്‍ക്കും വലിയ പ്രയാസം നേരിടേണ്ടി വരില്ല. കൂടാതെ മല്‍സ്യബന്ധന ബോട്ടുമായി ബന്ധപ്പെട്ട കമ്പനികളെയും ഫീസ് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  ആദ്യ പട്ടികയില്‍ സ്വദേശികള്‍

  ആദ്യ പട്ടികയില്‍ സ്വദേശികള്‍

  കമ്പനികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ജീവനക്കാരുടെ വൈദഗ്ധ്യം, രാജ്യം, സ്ഥാപനത്തിന്റെ തരം എന്നിവ പരിശോധിച്ചാണ് മൂന്നായി തിരിച്ചിട്ടുള്ളത്. ആദ്യപട്ടികയില്‍ വരുന്ന സ്വദേശികള്‍ക്കും സ്വദേശികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നിരക്കില്ല. രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ ജീവനക്കാരുടെ വൈദഗ്ധ്യം പരിശോധിച്ച് നാലായി തരംതിരിച്ചിട്ടുണ്ട്.

  യുവസംരഭ സഹായ സ്ഥാപനങ്ങള്‍

  യുവസംരഭ സഹായ സ്ഥാപനങ്ങള്‍

  സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിട്ടില്ല. യുവസംരഭ സഹായ സ്ഥാപനങ്ങളില്‍ എല്ലാവിധ തൊഴിലാളികള്‍ക്കും 300 ദിര്‍ഹമാണ് വര്‍ക്ക് പെര്‍മിറ്റിന് വേണ്ടി ഈടാക്കുക. കൂടാതെ ജീവനക്കാരുടെ എണ്ണം നോക്കി സ്ഥാപനങ്ങളെ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ വ്യത്യസ്ത നിരക്കാണ് വര്‍ക്ക് പെര്‍മിറ്റിന് ഈടാക്കുക.

  2 എ, 2 ബി വിഭാഗങ്ങള്‍

  2 എ, 2 ബി വിഭാഗങ്ങള്‍

  2 എ വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍ക്ക് 500 ദിര്‍ഹമാണ് വര്‍ക്ക് പെര്‍മിറ്റിന് നല്‍കേണ്ടി വരിക. വിദഗ്ധ തൊഴിലാളികള്‍ക്ക് 250 ദിര്‍ഹവും. 2 ബി വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍ക്ക് 1000 ദിര്‍ഹം നല്‍കണം. വിദഗ്ധര്‍ക്ക് 500 ദിര്‍ഹം മതി.

  2 സി, 2 ഡി വിഭാഗങ്ങള്‍

  2 സി, 2 ഡി വിഭാഗങ്ങള്‍

  2 സി വിഭാഗത്തില്‍പ്പെട്ട കമ്പനികളിലെ അവിദഗ്ധ തൊഴിലളികള്‍ക്ക് 1250 ദിര്‍ഹമാണ് വര്‍ക്ക് പെര്‍മിറ്റിന് നല്‍കേണ്ട ഫീസ്. വിദഗ്ധര്‍ക്ക് 750 മതി. 2 ഡി വിഭാഗത്തില്‍പ്പെട്ട കമ്പനികളിലെ അവിദഗ്ധ തൊഴിലാളികളുടെ ഫീസ് 1500 ഉം വിദഗ്ധരുടെത് 1000 വുമാണ്. രണ്ട് വര്‍ഷത്തേക്ക് ജീവനക്കാരെ മാറ്റുന്നതിന് ഒന്നാം വിഭാഗം അവിദഗ്ധ തൊഴിലാളികള്‍ക്ക് 150 ദിര്‍ഹം നല്‍കണം. വിദഗ്ധ തൊഴിലാളികള്‍ക്ക് 100 ദിര്‍ഹവും.

  കഴിവില്ലാത്തവരെ വേണ്ട

  കഴിവില്ലാത്തവരെ വേണ്ട

  ജീവനക്കാരുടെ എണ്ണവും വൈദഗ്ധ്യവും പരിശോധിച്ചാണ് എ, ബി, സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ധ തൊഴിലാളികള്‍ക്ക് എല്ലാ കാറ്റഗറിയിലും ഫീസ് കുറവാണ്. അവിദഗ്ധര്‍ക്കാണ് കൂടുതല്‍. കഴിവില്ലാത്തവരെ രാജ്യത്തിന് വേണ്ട എന്നതാണ് പുതിയ തീരുമാനം.

  നാട്ടിലേക്ക് വഴി തെളിഞ്ഞു

  നാട്ടിലേക്ക് വഴി തെളിഞ്ഞു

  മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ കാര്യമായി ബാധിക്കുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. നേരത്തെ കടകളിലും മറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ നിര്‍ദേശം നല്‍കിയിരുന്നു. ചെറിയ കടകളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റം വരുത്തണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാകുന്ന സാഹചര്യമാണ് വന്നത്. ഇതോടെ നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കട ഒഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ സ്വദേശിവല്‍ക്കരണ പദ്ധതി.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  New UAE work permit regulations go into effect Monday

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്