അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍; കണ്ണുരുട്ടേണ്ടെന്ന് റൂഹാനി, മിതവാദി പൊട്ടിത്തെറിക്കുന്നു

  • Written By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഇറാനെതിരേ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരേ ശക്തമായി പ്രതികരിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. പുതിയ ഉപരോധം പ്രഖ്യാപിച്ച അമേരിക്കയെ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

01

അമേരിക്കയുടെ പുതിയ നടപടി ലോക വന്‍ ശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മില്‍ ഒപ്പുവച്ച ആണവ കരാറിന് വിരുദ്ധമാണെന്നും റൂഹാനി ഓര്‍മിപ്പിച്ചു. പൊതുവേ മിതവാദിയായി അറിയപ്പെടുന്ന നേതാവാണ് ഇറാന്‍ പ്രസിഡന്റ്. പക്ഷേ, അമേരിക്കന്‍ നടപടിയെ അദ്ദേഹം ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ പേരില്‍ ചൊവ്വാഴ്ചയാണ് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ നടപടി പശ്ചിമേഷ്യക്ക് ഭീഷണിയാണെന്നും അമേരിക്ക പറഞ്ഞു.

2015ലെ ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍ അനുഭവിക്കുന്ന എല്ലാ ഗുണപരമായ സൗകര്യങ്ങളും റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതാണ് ഇറാന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ചില അമേരിക്കന്‍ നേതാക്കള്‍ ആണവ കരാറിന്റെ സത്ത നശിപ്പിക്കുകയാണെന്നും ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി.

അമേരിക്കയുടെ എല്ലാ നീക്കങ്ങളും ചെറുക്കും. ഇറാന്റെ താല്‍പ്പര്യങ്ങള്‍ നശിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ താല്‍പര്യത്തിനാണ് ഇറാന്‍ എന്നും പ്രധാന്യം നല്‍കുന്നതെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.

English summary
President Hassan Rouhani said on Wednesday new U.S. economic sanctions imposed against Iran contravened the country's nuclear accord with world powers and he vowed that Tehran would "resist" them, state television reported.
Please Wait while comments are loading...