കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി1617 ഇന്ത്യന്‍ വേരിയന്റാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല, തിരുത്തി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ജനീവ: ബി1617 വകഭേദം ഇന്ത്യന്‍ കൊവിഡാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ലെന്നും, അത്തരത്തില്‍ ഒരു പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇന്ത്യന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ശാസ്ത്രീയ നാമത്തിന്റെ പേരിലാണ് കൊവിഡ് വകഭേദത്തെ ഡബ്ല്യുഎച്ച്ഒ കാണാറുള്ളത്. അത്തരത്തിലാണ് ഏത് പട്ടികയിലും ഉള്‍പ്പെടുത്താറുള്ളത്. രാജ്യങ്ങളുടെ പേര് വെച്ച് വൈറസിനെ വിശേഷിപ്പിക്കാറില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

1

അതേസമയം ഈ വേരിയന്റിന്റെ ഉറവിടം ഇന്ത്യയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനവുമില്ല. മാധ്യമങ്ങളാണ് അതിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിളിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. ഇരട്ട ജനിതകമാറ്റം വന്ന വൈറസായിട്ടാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ കൊവിഷീല്‍ഡും കൊവാക്‌സിനും ഈ വൈറസുകള്‍ക്കെതിരെ ഫലപ്രദമാണെന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ പറയുന്നു.

നേരത്തെ ഇന്ത്യയിലെ ശക്തമായ വ്യാപനത്തിന് പിന്നില്‍ ബി1617 എന്ന ഇന്ത്യന്‍ വകഭേദമാണെന്ന് ലോകോരാഗ്യ സംഘടന പറഞ്ഞിരുന്നുവെന്നും, അത്തരത്തില്‍ വൈറസിനെ അപകടകാരികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. 44 രാജ്യങ്ങളില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബി1617 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയത്. 44 രാജ്യങ്ങളിലായുള്ള 4500 സാമ്പിളുകളിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
Private hospital charges Rs 1,67,381 for 10 days of COVID-19 treatment in Kerala

മറ്റ് അഞ്ച് രാജ്യങ്ങളില്‍ നിന്ന് കൂടി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ബി1617 വേരിയന്റ് പടരുന്നു എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ബ്രിട്ടനിലാണ് ഈ വേരിയന്റ് ഏറ്റവുമധികം കണ്ടിരിക്കുന്നത്.ഇവയ്ക്ക് വീണ്ടും ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇതെല്ലാം ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളാണെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒറിജിനല്‍ കൊറോണവൈറസിനേക്കാളും അപകടകാരികളാണ് ജനിതക മാറ്റം വന്ന വൈറസുകള്‍. ഇത് രോഗവ്യാപനം എളുപ്പത്തിലാക്കുന്ന വൈറസുകളാണ്. വാക്‌സിനേഷനെ പോലും അതിജീവിക്കാന്‍ കഴിയുന്നവയാണ് ഈ വൈറസുകള്‍. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് മരുന്നുകള്‍ ഈ വകഭേദങ്ങളില്‍ ചെറിയ തോതില്‍ മാത്രമാണ് ഫലിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

.വാക്‌സിനുകള്‍ ഇവയ്ക്ക് ഫലിക്കുമോ എന്ന ആശങ്കയും ഡബ്ല്യുഎച്ച്ഒ പങ്കുവെക്കുന്നു. ഇന്ത്യയിലെ മരണനിരക്കും രോഗവ്യാപനവും വര്‍ധിപ്പിക്കുന്നതില്‍ പുതിയ വകഭേദത്തിന് വലിയ പങ്കുണ്ട്. നിത്യേന നാലായിരം പേര്‍ വരെയാണ് ഇന്ത്യയില്‍ മരിക്കുന്നത്. മൂന്ന് ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളും ഉണ്ടാവുന്നുണ്ട്. സാമൂഹികമായ പല കാരണങ്ങളും ഇന്ത്യയിലെ വ്യാപനത്തിന് പിന്നിലുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇന്ത്യയിലെ കുംഭമേള അടക്കമുള്ള മതപരമായ ചടങ്ങുകളും രാഷ്ട്രീയ പ്രചാരണങ്ങളും അതിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

English summary
new variant coronavirus is spreading, found in 44 countries says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X