ആശങ്ക ഒഴിയുന്നില്ല; കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തി, ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി
ദില്ലി : ലോകത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനിടെ ആശങ്ക വിതച്ച് പുതിയ വകഭേദത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യു കെയില്‍ പുതിയ കൊവിഡ് വകഭേദം പടരുന്നതായാണ് ആരോഗ്യ വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്. ഒമൈക്രോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാള്‍ 10 ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദമാണ് കൊവിഡ് എക്‌സ് ഇ ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദമാണ് ബി എ 2 .
പുതുതായി തിരിച്ചറിഞ്ഞ X E വേരിയന്റ് BA. 1, BA . 2 ഒമൈക്രോണ്‍ സ്ട്രെയിനുകളുടെ ഒരു മ്യൂട്ടേഷനാണ്, പ്രാരംഭ പഠനങ്ങള്‍ പ്രകാരം, X E വേരിയന്റിന് BA.2 നേക്കാള്‍ 9.8 ശതമാനം വളര്‍ച്ചയുണ്ട്, ഇത് കണ്ടെത്തലില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് കാരണം സ്റ്റെല്‍ത്ത് വേരിയന്റ് എന്നും അറിയപ്പെടുന്നെന്ന്
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു.

ഏറ്റവും പുതിയ വകഭേദത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
മാര്‍ച്ച് 2 വരെ യുകെയില്‍ 637 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍ മിക്ക കേസുകളും ഇതുവരെ ഇംഗ്ലണ്ടിന്റെ കിഴക്ക്, ലണ്ടന്‍ , സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത് .
കഴിഞ്ഞ ആഴ്ച യുകെയില്‍ കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 26 ന് അവസാനിക്കുന്ന ആഴ്ചയില്‍ ഓരോ 13 ആളുകളില്‍ ഒരാള്‍ക്ക് - അല്ലെങ്കില്‍ 4.9 ദശലക്ഷം പേര്‍ക്ക് - വൈറസ് ഉണ്ടെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചിരുന്നു. എന്നിരുന്നാലും, മൊത്തം സ്ഥിരീകരിച്ച കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് X E വേരിയന്റ് കണ്ടെത്തിയത്.
ഈ വര്‍ഷം ജനുവരി 19 ന് സീക്വന്‍സിംഗ് വഴിയാണ് X E ആദ്യമായി കണ്ടെത്തിയത്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് X E യുടെ വളര്‍ച്ചാ നിരക്ക് BA.2 വേരിയന്റിനേക്കാള്‍ 10 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പുതിയ മ്യൂട്ടന്റ് എത്രത്തോളം പകര്‍ച്ചവ്യാധിയാണെന്ന് നിര്‍ദ്ദേശിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നു. ഇപ്പോള്‍ ഒന്നിലധികം കൊവിഡ് വകഭേദങ്ങള്‍ കൊവിഡ് വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള വകഭേദങ്ങള്‍ ആണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നടത്തിയിരിക്കുന്ന പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, യുകെയിലേക്ക് പോലെ സമാനമായ അവസ്ഥയിലാണ് ചൈനയും. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ് ചൈനയിലെ വിവിധ നഗരങ്ങളില്‍. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഷാങ്ഹ നഗരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാനും കൊവിഡ് വ്യാപകമായി പടരുന്നത് തടയുന്നതിന് വേണ്ടിയുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കുന്നതിന് വേണ്ടി എട്ട് ദിവസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് . കടുത്ത നിയന്ത്രണങ്ങലാണ് ചൈനയില്‍ പ്രഖ്യാപിച്ചിരിക്കുന്നത് . ഷാങ്ഹായിലെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമാണ് ചൈന നേരിടുന്നത്. ലോക്ക് ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും കാരമം പല ഫാക്ടറികളുടെയും ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട് .
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഷാങ്ഹായ് നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമുണ്ട്. ഓഫീസുകള്‍ എല്ലാം തന്നെ വര്‍ക്ക് ഫ്രം ഹോം സവിധാനത്തില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങളുള്ള ദിവസങ്ങളില്‍ പൊതുഗാതഗത സംവിധാനങ്ങള്‍ സര്‍വ്വീസ് നടത്തരുതെന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട്.












Click it and Unblock the Notifications