കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയുടെ പുതുനാമ്പുകള്‍: കോവിഡിനെതിരെ പുതിയ ആയുധം, പരീക്ഷണം പുരോഗമിക്കുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ മരണം 83000 പിന്നിട്ടിരിക്കുകയാണ്. 83401 പേരാണ് വിവിധ രാജ്യങ്ങളിലായി ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 14 ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. അവിടെ രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു. മരണ സംഖ്യയും വര്‍ധിച്ചു വരികയാണ്. 12857 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17127 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. സ്പെയ്നില്‍ മരണ സംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. ഫ്രാന്‍സിലും മരണം പതിനായിരം കടന്നു. മഹാമാരിക്ക് മുന്നില്‍ ലോകം പതറി നില്‍ക്കുമ്പോള്‍ പ്രതീക്ഷകളുടെ നാമ്പുകളാവുന്ന ചില റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അത്തരത്തിലൊന്നാണ് ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിന് മുമ്പ് രോഗികളെ രക്ഷിക്കാന്‍ പുതിയ വിദ്യ പരീക്ഷിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത.

നൈട്രിക് ഓക്സൈഡ്

നൈട്രിക് ഓക്സൈഡ്

വയാഗ്ര മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നൈട്രിക് ഓക്സൈഡ് എന്ന വാതകമാണ് കൊറോണ വൈറസ് ചികിത്സക്കായി ഉപയോഗിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തക്കുഴലുകളെ സമ്മര്‍ദ്ദരഹിതമാക്കി അതുവഴി രക്തചംക്രമണം വര്‍ധിപ്പിക്കാനും നൈട്രിക് ഓക്‌സൈഡ് നിയന്ത്രിതമായ തോതില്‍ പ്രയോഗിക്കുന്നതിലൂടെ സാധിക്കും എന്ന് നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്.

 സംയുക്ത സംഘം

സംയുക്ത സംഘം

നൈട്രിക് ഓക്സൈഡിന്‍റെ ഈ സവിശേഷത കോവിഡ്-19 രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാനാണ് വിദഗ്ധര്‍ ശ്രമിക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഗവേഷകരുടെ സംയുക്ത സംഘമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഗുരുതരമായി ന്യുമോണിയ ബാധിച്ച രോഗികളെ വെന്‍റിലേറ്റര്‍ ഉപയോഗിക്കേണ്ടതില്‍ നിന്ന് നൈട്രിക് ഓക്സൈഡിന് രോഗികളെ രക്ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

സാര്‍സ് കാലത്ത്

സാര്‍സ് കാലത്ത്

നൈട്രിക് ഓക്സൈഡിന് ചില കൊറോണ വൈറസുകളെ നിശിപ്പിക്കാനുള്ള ശേഷിയുണ്ട്. 20003 ലെ സാര്‍സ് വൈറസ് ബാധയുടെ കാലത്ത് നൈട്രിക് ഓക്സൈഡ് രോഗികളില്‍ പരീക്ഷിച്ചിരുന്നു. സാര്‍സ് വൈറസ് ഇപ്പോഴത്തെ കൊറോണ വൈറസിന്‍റെ മുന്‍ഗാമിയാണ് എന്നതും ഗവേഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മെഷീന്‍ മുഖേന

മെഷീന്‍ മുഖേന

രോഗലക്ഷണങ്ങള്‍ ചെറിയ അളവില്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ രോഗികളില്‍ ഈ വാതകം 20 മുതല്‍ 30 മിനുറ്റ് വരെ ദിവസം രണ്ട് നേരും സിപിഎപി മെഷീന്‍ മുഖേന ശ്വസിപ്പിക്കും. രണ്ടാഴ്ചയോളം ഇത് തുടരും. ഇതോടെ ശ്വാസ കോശത്തിലുള്ള വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെന്‍റിലേറ്ററില്‍ എത്തുന്നത്

വെന്‍റിലേറ്ററില്‍ എത്തുന്നത്

ഇതുവഴി രോഗം ഗുരുതരമായി രോഗി വെന്‍റിലേറ്ററില്‍ എത്തുന്നത് തടയാന്‍ സാധിക്കും. ഇതിന് പുറമെ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിക്ക് ശേഷം 10 മുതല്‍ 15 മിനിറ്റുവരെ ഈ വാതകം ശ്വസിക്കുന്നത് രോഗം പകരുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ പരീക്ഷണം

കൂടുതല്‍ പരീക്ഷണം

കൊറോണ രോഗികളില്‍ ഈ വാതകം പരീക്ഷിക്കുന്നതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ നൈട്രിക് ഓക്‌സൈഡ് ചികിത്സക്കായി ഉപയോഗിക്കാന്‍ അമേരിക്കയില്‍ മാത്രമാണ് അനുമതി ഉള്ളതാണ്. പരീക്ഷണങ്ങള്‍ വിജയകരമായാല്‍ ഇത് വ്യാപകമായി ഉപയോഗിക്കാന്‍ ലോക രാജ്യങ്ങള്‍ വൈകരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

 സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകിരിച്ചു: രോഗം ഭേദമായവര്‍ 13 സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകിരിച്ചു: രോഗം ഭേദമായവര്‍ 13

 പാടിയും പറഞ്ഞും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവിട്ട് മോഹന്‍ലാല്‍; മന്ത്രിക്ക് ബിഗ് സല്യൂട്ടും പാടിയും പറഞ്ഞും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവിട്ട് മോഹന്‍ലാല്‍; മന്ത്രിക്ക് ബിഗ് സല്യൂട്ടും

English summary
new wave of hope; could Nitric oxide hold the key to treating coronavirus?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X