2018ന് സ്വാഗതം; ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും പുതുവർഷം പിറന്നു... ലോകം ആഘോഷലഹരിയിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

ഓക്ക്‌ലാന്റ്: പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2018ന് സ്വാഗതം. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്റിലാണ് പുതുവര്‍ഷം പിറന്നത്. ഓക്ക്‌ലാന്റിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു ആദ്യത്തെ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ചത്. 328 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓക്ക്‌ലാന്റിലെ ഗോപുരമാണ് സ്‌കൈടവര്‍.

സാരിയുടുത്ത് സോഫിയ ഇന്ത്യയിലെത്തി; ഇടയ്ക്ക് 'ശ്വാസം' നിലച്ചു, വിവാഹം കഴിക്കാമോ എന്ന ചോദ്യവും...

മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...

വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായി ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തു. ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യ-പസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ഗ്രീനിച്ച് സമയം പത്ത് മണിയോടെയാണ് ഇവിടങ്ങളില്‍ പുതുവര്‍ഷം ആരംഭിച്ചത്. ഇതിനു പിന്നാലെ ഓസ്ട്രേലിയയും പുതുവർഷത്തെ വരവേറ്റു. സിഡ്നി ഹാർബർ പാലത്തിൽ വർണ്ണവിസ്മയങ്ങൾ തീർത്ത് ഓസ്ട്രേലിയ പുതുവർഷ ആഘോഷത്തിൽ മുഴുകി.

newyear

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലോകത്തെ പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലി, ബെംഗളൂരു, ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി ഏഴ് മണിയോടെ പുതുവത്സര ദിനാഘോഷങ്ങൾ ആരംഭിക്കും. ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം, ചെറായി തുടങ്ങിയ കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ആഘോഷങ്ങൾ. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇത്തവണ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടില്ല.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
new year 2018; Auckland in New Zealand has become the first major world city to welcome 2018.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്