അതിരില്ലാതെ അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം; ന്യൂയോര്‍ക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ പ്രവാഹം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്. സിറ്റി മേയറായ എറിക് ആഡംസാണ് ന്യൂയോര്‍ക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഷെല്‍റ്ററുകളടക്കം നിറഞ്ഞെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് നടപടി.
ന്യൂയോർക്ക് സിറ്റിയിൽ 2022 ഏപ്രിൽ മുതൽ 17,000 അനധികൃത കുടിയേറ്റക്കാരാണ് എത്തിച്ചേർന്നത്. ഇവരുടെ ആവശ്യങ്ങൾ സിറ്റിക്ക് താങ്ങാനാവാത്ത വിധം വർദ്ധിച്ചുവരികയും ഫെഡറൽ ഗവൺമെന്റിൽ നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലുമാണ് നടിപടിയെന്ന് വിലയിരുത്തപ്പെടുന്നു.

ഷെല്‍ട്ടറുകളില്‍ പരിമിതി ഉള്ളതിനാൽ പ്രസിഡന്‍റ് ജോ ബൈഡനോട് ന്യൂയോര്‍ക്ക് മേയര്‍ സഹായം അഭ്യർഥിച്ചിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യം മൂലം റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് അയക്കുകയാണെന്നാണ് സിറ്റി മേയറായ എറിക് ആഡംസിന്റെ ആരോപണം.അതേസമയം ആഡംസിന്റെ നീക്കം രാഷ്ട്രീയ നാടകമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇരുപതിനായിരം കുട്ടികള്‍ അടക്കം 61000കുടിയേറ്റക്കാരാണ് ഗരത്തിലെ ഷെല്‍ട്ടറുകളില്‍ ഉള്ളതെന്നാണ് റിപ്പോർട്ട്. 40 ഹോട്ടലുകളെയാണ് നിലവില്‍ ഷെല്‍ട്ടറുകളാക്കി മാറ്റിയിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകളാണ് ന്യൂയോര്‍ക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.മേരിക്കയുടെ സമീപ രാജ്യങ്ങളിൽ നിന്നും ബൈഡന്റെ ബോർഡർ പോളിസി മുതലെടുത്ത് അ ആയിരക്കണക്കിനു അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിൽ എത്തുന്നത്. യുഎസ് മെക്സിക്കോ അതിര്‍ത്തി വഴി വെനസ്വല, ക്യൂബ, നിക്കാരഗ്വ അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാർ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ പിടിയിൽ ഇവർ പെട്ടാലും അമേരിക്കൻ അതിർത്തിയിൽ ഇവരെ സ്വതന്ത്രരായി തുറന്ന് വിടുകയാണ് നിലവിൽ ചെയ്യുന്നത്.റിപ്പബ്ലിക്കൻ ഗവർണർമാരായ ഗ്രോഗ് ഏബട്ട് (ടെക്സസ്), ഡിസാന്റിസ് (ഫ്ലോറിഡാ) എന്നിവർ അവരവരുടെ സംസ്ഥാനത്ത് എത്തിച്ചേർന്ന അനധികൃത കുടിയേറ്റക്കാരെ ബസുകളിൽ കയറ്റി ഡമോക്രാറ്റിക് മേയർമാരുടെ നഗരങ്ങളിൽ തള്ളുന്നു എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. 5500 കുടിയേറ്റ വിദ്യാര്‍ത്ഥികളെ ന്യൂയോര്‍ക്കിലെ പൊതുവിദ്യാലയങ്ങളില്‍ അടുത്തിടെ പ്രവേശിപ്പിച്ചിരുന്നു. ന്യൂയോർക്ക് സിറ്റി മേയറുടേത് കാപട്യമെന്നാണ് ടെക്സസ് ഗവര്‍ണര്‍ പറയുന്നത്.
യുഎസ് മെക്സിക്കോ അതിര്‍ത്തിയിലെ നയം കടുപ്പിക്കണമെന്ന് പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെടാനാണ് ടെക്സാസ് ഗവര്‍ണറുടെ നിർദേശം. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ നാടകങ്ങളിലൂടെ നഗരങ്ങളിൽ അരാജകത്വത്തിന് ശ്രമിക്കുകയാണെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിയുടെ ആരോപണം.അതേസമയം ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ ന്യൂയോര്‍ക്കിനുള്ള സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നാണ് എറിക് ആഡംസിന്റെ ആവശ്യം. എന്നാൽ നഗരങ്ങൾക്കുള്ള പിന്തുണ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നാണ് ഹോംലാന്‍ഡ് സുരക്ഷാ വകുപ്പ് പ്രതികരിക്കുന്നത്.












Click it and Unblock the Notifications