ആയുധധാരി 27 പേരെ വെടിവെച്ചുകൊന്നു: പിന്നില്‍ ഭീകരസംഘടനകൾ !! തിരച്ചിൽ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

അബൂജ: നൈജീരിയയിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. സെൻട്രൽ നൈജീരിയന്‍ സ്റ്റേറ്റായ നൈജറിലാണ് സംഭവം. തോക്കുപയോഗിച്ച് 27 പേരെ വെടിവെച്ചുകൊന്നത്. ചൊവ്വാഴാചയായിരുന്നു സംഭവമെന്നാണ് അധികൃതർ നൽകുന്ന വിവരം.

സ്റ്റേറ്റ് എമര്‍ജൻസി മാനേജ്മെന്‍റ് ഏജൻസി തലവൻ ഇബ്രാഹിം ഇങ്ക ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോക്കാ ജില്ലയിലെ എപോഗി സമുദായത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.

shotdead

21 പേര്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചതായും തുടർന്ന് നടത്തിയ തിരച്ചിലിനെ മൂന്നുപേരുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തതായും ചികിത്സയിലിരിക്കെ മൂന്ന് പേർ മരിച്ചതായും സ്റ്റേറ്റ് എമർജന്‍സി മാനേജ്മെന്‍റ് ഏജൻസി വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളെ തുടർന്ന് സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ട്.

English summary
At least 27 people were killed in a recent attack by gunmen in the central Nigeria's state of Niger, a local official said on Tuesday.
Please Wait while comments are loading...