കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊന്നും ശരിയല്ല, മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല... തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം

Google Oneindia Malayalam News

ദോഹ: ലോക കായിക പ്രേമികളുടെ കണ്ണുകള്‍ ഖത്തറിലേക്കാണ്. അടുത്ത മാസം മുതല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. ഈ കായിക മാമാങ്കത്തിന് വേദിയാകുന്ന ആദ്യ അറബ്, മുസ്ലിം രാജ്യമാണ് ഖത്തര്‍. ഫുട്‌ബോള്‍ ആരാധകര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ഖത്തറിന് മാത്രമല്ല, ഗള്‍ഫ് മേഖലയ്ക്ക് മൊത്തം അതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതൊരു സുവര്‍ണ അവസരമായി ഖത്തര്‍ കാണുന്നു. എന്നാല്‍ ഇതിനിടയിലും ചില അശുഭ കാര്യങ്ങള്‍ നടക്കുന്നുവെന്ന് തുറന്നടിച്ചിരിക്കുകയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. മറ്റൊരു രാജ്യത്തിനും ഇത്രയും പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഖത്തറിനെതിരെ നിരന്തരം വ്യാജ പ്രചാരണം നടക്കുന്നു എന്നാണ് അമീര്‍ ശൈഖ് തമീം സൂചിപ്പിക്കുന്നത്. മുമ്പില്ലാത്ത വിധത്തിലുള്ള പ്രത്യേക പ്രചാരണമാണ് നടക്കുന്നതെന്ന് അദ്ദേഹം എടുത്തു പറയുന്നു. മുമ്പ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായ മറ്റൊരു രാജ്യത്തിനും ഇത്രയും വെല്ലുവിളി നേരിടേണ്ടി വന്നില്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

2

ഖത്തറിന്റെ നിയമ നിര്‍മാണ സഭയില്‍ സംസാരിക്കുകയായിരുന്നു അമീര്‍ ശൈഖ് തമീം. ഫിഫ ലോകകപ്പ് മല്‍സരത്തിനുള്ള വേദി 2010ലാണ് ഖത്തറിന് അനുവദിച്ചത്. ഖത്തര്‍ കൈക്കൂലി കൊടുത്താണ് വേദി കൈവശപ്പെടുത്തിയത്, ചില കരാറുകള്‍ക്ക് പകരമാണ് ഇത് സ്വന്തമാക്കിയത്... തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാമാണ് അമീര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.

സൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യസൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യ

3

ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സര വേദി അനുവദിച്ചു കിട്ടിയത് മുതല്‍ ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങിയെന്ന് അമീര്‍ ശൈഖ് തമീം സൂചിപ്പിക്കുന്നു. 2010 മുതല്‍ ഖത്തര്‍ ഒരുക്കം തുടങ്ങിയിരുന്നു. സ്‌റ്റേഡിയങ്ങളുടെയും റോഡുകളുടെയും നിര്‍മാണം തുടങ്ങി. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി കോടിക്കണക്കിന് ഡോളറാണ് ഖത്തര്‍ ചെലഴിച്ചത്.

4

ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. വളരെ ചെറിയ രാജ്യമാണെങ്കിലും വാതക ശേഖരമാണ് ഖത്തറിനെ സമ്പന്നമാക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കല്‍ ഖത്തറിന് തടസമാകില്ല. എന്നാല്‍ അതിനിടെ പുറത്തുവന്ന വ്യാജ പ്രചാരണങ്ങളാണ് അമീറിന്റെ പ്രതികരണത്തിന് കാരണം.

5

വിമര്‍ശനങ്ങളെ നല്ല മനസോടെയാണ് തുടക്കത്തില്‍ ഞങ്ങള്‍ സ്വീകരിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എത്ര മാറ്റങ്ങള്‍ വരുത്തിയിട്ടും ചിലര്‍ വിമര്‍ശനം തുടര്‍ന്നു. കെട്ടച്ചമച്ച വിവരങ്ങള്‍ പുറത്തുവിട്ടു. ഇരട്ട നിലപാടാണ് പലരും സ്വീകരിച്ചതെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം പറഞ്ഞു.

6

ഖത്തറില്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണത്തിനിടെ തൊഴിലാളികള്‍ മരിക്കുന്നു, തൊഴിലാളികളെ പീഡിപ്പിക്കുന്നു, മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടരുന്നു, ട്രാന്‍സ്‌ജെന്റേഴ്‌സിന് സുരക്ഷയില്ല, കായിക പ്രേമികള്‍ക്ക് സൈ്വര്യവിഹാരം സാധ്യമല്ല, മദ്യപിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും, സ്വവര്‍ഗ തല്‍പ്പരരെ പീഡിപ്പിക്കുന്നു... തുടങ്ങി നിരവധി പ്രചാരണങ്ങള്‍ പതിവായ സാഹചര്യത്തിലാണ് അമീറിന്റെ പ്രതികരണം.

7

ഖത്തറിന് ലഭിച്ച ലോകകപ്പ് വേദി മുടക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 2017ല്‍ ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച വേളയില്‍, ലോകകപ്പ് വേദി മാറ്റിയേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിലേക്ക് യാത്ര ഒരുക്കില്ലെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ഖത്തറും മറ്റു ജിസിസി രാജ്യങ്ങളും വളരെ സൗഹൃദത്തിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മൊത്തം ഫിഫ വേള്‍ഡ് കപ്പിന്റെ ഗുണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍

English summary
Qatar Emir Sheikh Tamim Says No Other Country Faced This Kind Of Unprecedented Campaign Over World Cup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X