യുഎന്‍ ഉപരോധം ലംഘിച്ച് ഉത്തരകൊറിയ സമ്പാദിച്ചത് കോടികൾ! കണക്കുകൾ പുറത്ത്, സിറിയയ്ക്കും പങ്ക്!

  • Written By:
Subscribe to Oneindia Malayalam

സിയോൾ: ഐക്യരാഷ്ട്രസഭ ഉപരോധത്തിനിടെ ഉത്തരകൊറിയ നടത്തിയ കയറ്റുമതിയുടെ കണക്കുകള്‍‍ പുറത്ത്. ഐക്യരാഷ്ട്രസഭയുടെ ഉപരോധം ലംഘിച്ച് ഉത്തരകൊറിയ വിലക്കുള്ള ചരക്കു കയറ്റുമതിയിലൂടെ സമ്പാദിച്ചത് 200 മില്യണിന‍ടുത്ത് ഡോളറുകളാണ്. ഇൻഡിപെന്‍ഡന്റ് യുഎന്‍ മോണിറ്റേഴ്സാണ് നിർണായക റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. ഉത്തരകൊറിയ യുഎൻ വിലക്ക് നിലനിൽക്കെ സിറിയിയ്ക്കും മ്യാൻമാറിനും ആയുധങ്ങൾ കയറ്റുമതി ചെയ്തുുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

യുഎൻ സെക്യൂരിറ്റി കൗണ്‍സിലില്‍ സാങ് ഷൻ‍ കമ്മറ്റിയ്ക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഉത്തരകൊറിയ വിലക്ക് മറികടന്ന് അനുസ്യൂതം കയറ്റുമതി നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഉത്തരകൊറിയ യുഎൻ ഉപരോധം മറികടന്ന് റഷ്യ, ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി കൽക്കരി കടത്തിയിരുന്നുവെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് റഷ്യയിൽ നിന്നും ചൈനയില്‍ നിന്നുമുള്ള കൽക്കരിയാണെന്ന വ്യജേനയാണ് ഉത്തരകൊറിയയുടെ കയറ്റുമതി.

ഉപരോധ കൗൺസിലിന് മുമ്പാകെ

ഉപരോധ കൗൺസിലിന് മുമ്പാകെ


ഐക്യരാഷ്ട്ര സഭയുടെ 15 അംഗ ഉപരോധ കൗണ്‍സിലാണ് 2006 മുതല്‍ ഉത്തരകൊറിയയ്ക്ക് മേല്‍‍ ഉപരോധമേർപ്പെടുത്തിയിട്ടുള്ളത്. ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ അതിരുകടന്നപ്പോഴാണ് ഉത്തരകൊ റിയയുടെ കൽക്കരി, വസ്ത്രം, ഇരുമ്പ്, ലെഡ്, സീഫുഡ്, ക്രൂഡ് ഓയിൽ‍, സംസ്കരിച്ച പെട്രോളിയം ഉൽപ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഉത്തരകൊറിയൻ അധികൃതർ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. തങ്ങൾ ഉത്തരകൊറിയ്ക്ക് മേല്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് റഷ്യയും ചൈനയും ഉന്നയിക്കുന്ന അവകാശം.

 കെമിക്കൽ ഫാക്ടറി നിർ‍മാണത്തിന്

കെമിക്കൽ ഫാക്ടറി നിർ‍മാണത്തിന്

ഉത്തരകൊറിയയില്‍ നിന്ന് സിറിയയിലേയ്ക്ക് അയച്ച ചരക്ക് പരിശോധിച്ച യുഎൻ‍ സംഘത്തിന് ആസിഡ് റെസിസ്റ്റന്റ് ടൈലുകളാണ് കണ്ടെത്താൻ കഴിഞ്ഞത്. കെമിക്കല്‍ ഫാക്ടറിയുടെ ചുവരുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഇവ ഇറക്കുമതി ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താതെ യുഎൻ ഉപരോധ കൗണ്‍സിലിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സിറിയന്‍ അംബാസഡർ പ്രതികരിച്ചിട്ടില്ല. മ്യാൻമാര്‍ ഉത്തരകൊറിയയില്‍ നിന്ന് ബാലിസ്റ്റിക് മിസൈൽ കൈപ്പറ്റിയതായി തെളിവുകളുണ്ടെന്ന് യുഎൻ കൗൺസിലിന് മുമ്പാകെ ഒരു രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ, സര്‍ഫസ് ടു എയർ മിസൈൽ എന്നിവയ്ക്കൊപ്പം ബാലിസ്റ്റിക് മിസൈലുകൾ കയറ്റുമതി ചെയ്തുുവെന്നാണ് ഉപരോധ കൗൺ‍സിലിന് ലഭിച്ചിട്ടുള്ള വിവരം.

നിരോധിത ഇറക്കുമതിയും കയറ്റുമതിയും

നിരോധിത ഇറക്കുമതിയും കയറ്റുമതിയും


2016ൽ ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയം അനുസരിച്ച് ഉത്തരകൊറിയൻ കൽക്കരി കയറ്റുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2016 ആഗസറ്റ് 5 മുതല്‍‍ എല്ലാത്തരത്തിലുമുള്ള കൽക്കരി കയറ്റുമതിയ്ക്കും യുഎന്‍ ഉപരോധ കമ്മറ്റി വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ജനുവരിയ്ക്കും ആഗസ്റ്റ് 5നും ഇടയില്‍ 16 തവണ റഷ്യ, ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി കൽക്കരി കടത്തിയിരുന്നുവെന്നാണ് യുഎൻ കണ്ടെത്തിയിട്ടുള്ളത്. 15 തവണ നിയമം ലംഘിച്ച് കയറ്റുമതി നടത്തിയതായി മലേഷ്യ സമ്മതിച്ചിട്ടുണ്ട്. 16 ല്‍ 15ഉം ഐക്യരാഷ്‍ട്രസഭയുടെ ഉപരോധം ലംഘിച്ചുകൊണ്ടാണെന്നന കുറ്റസമ്മതമാണ് മലേഷ്യ കമ്മറ്റിയ്ക്ക് മുമ്പാകെ നടത്തിയിട്ടുള്ളത്.

ഉപരോധ കമ്മറ്റിയ്ക്ക് നല്‍കിയ വിവരങ്ങൾ

ഉപരോധ കമ്മറ്റിയ്ക്ക് നല്‍കിയ വിവരങ്ങൾ

2016ലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ പ്രമേയം അനുസരിച്ച് ഉത്തരകൊറിയയില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള കല്‍ക്കരിയുടെ കണക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഓരോ മാസം അവസാനിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ കണക്ക് സമർപ്പിക്കണമെന്നാണ് സുരക്ഷാ കൗൺസിൽ നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വര്‍ഷം റഷ്യ ഉത്തരകൊറിയയില്‍ നിന്നുള്ള കയറ്റുമതി കണക്കുകളോ ഇറക്കുമതി സംബന്ധിച്ച കണക്കുകളോ സുരക്ഷാ കൗൺസിലിന് കൈമാറിയിട്ടില്ല. എന്നതാണ് മറ്റൊരു വസ്തുുത.

 റഷ്യ വഴിയെന്ന് റിപ്പോർട്ടുകൾ

റഷ്യ വഴിയെന്ന് റിപ്പോർട്ടുകൾ


കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ചില ചരക്കുകള്‍ ദക്ഷിണ കൊറിയയിലേയ്ക്കും ജപ്പാനിലേയ്ക്കും എത്തിയതെന്നും പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. റഷ്യ വഴി ഉത്തരകൊറിയ കല്‍ക്കരി വ്യാപാരം നടത്തിയിരുന്നുവെന്നും ഇപ്പോഴും ഇത് അനുസ്യൂതം തുടരുന്നുണ്ടെന്നും അമേരിക്കൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ നക്കോദ്ക തുറമുഖം വഴിയാണ് ഉത്തരകൊറിയൻ കൽക്കരി കയറ്റുമതി പ്രധാനമായും നടക്കുന്നതെന്ന് യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളാണ് വ്യക്തമാക്കിയത്. എന്നാൽ ഉത്തരകൊറിയെ സംബന്ധിച്ചുള്ള വിവരമായതിനാല്‍ സുരക്ഷ കണക്കിലെടുത്ത് യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റഷ്യ ഒരു കോണ്‍‍ഫറന്‍സില്‍ വച്ചാണ് ഉത്തരകൊറിയയെ സംബന്ധിച്ച ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

 റഷ്യ പറഞ്ഞത് സത്യമായിരുന്നു!

റഷ്യ പറഞ്ഞത് സത്യമായിരുന്നു!


ഉത്തരകൊറിയയുടെ കല്‍ക്കരി കയറ്റുമതിയുടെ വാഹകർ മാത്രമായിരുന്നു റഷ്യയെന്നാണ് റഷ്യൻ വാദം. കൊറിയയിൽ നിന്ന് റഷ്യ കൽക്കരി വാങ്ങിയിരുന്നില്ലെന്നും മൂന്ന് രാജ്യങ്ങൾക്കും ഇടയിലെ ഹബ്ബ് മാത്രമായിരുന്നു തങ്ങളെന്നാണ് റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജൻ‍സി റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം യുഎന്നിലെ റഷ്യൻ അംബാസഡര്‍ നവംബറില്‍ യുഎന്നിന്റെ സെക്യൂരിറ്റി കൗൺസിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉപരോധ നിയമത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള അഭിഭാഷകരും ഉത്തരകൊറിയയുടേത് ഉപരോധ ലംഘനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
North Korea violated United Nations sanctions to earn nearly $200 million in 2017 from banned commodity exports, according to a confidential report by independent UN monitors, which also accused Pyongyang of supplying weapons to Syria and Myanmar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്