കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും

Google Oneindia Malayalam News

ടോക്കിയോ: ഉത്തര കൊറിയ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കി ജപ്പാന്‍. രാജ്യത്തിന് മുകളിലൂടെ ഉത്തര കൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ കുതിച്ചുവന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ജപ്പാന്റെ ആകാശ പരിധിയില്‍ ഉത്തര കൊറിയയുടെ മിസൈല്‍ വരുന്നത്. മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുകയാണ്.

പൗരന്മാര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച ജപ്പാന്‍, വടക്കന്‍ മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ജപ്പാന്റെ മുകളിലൂടെ എത്തിയ മിസൈല്‍ പസഫിക് കടലില്‍ വീഴുകയായിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

തകര്‍ക്കാന്‍ ശ്രമിച്ചില്ല

തകര്‍ക്കാന്‍ ശ്രമിച്ചില്ല

ഉത്തര കൊറിയയുടെ മിസൈല്‍ തകര്‍ക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു. മിസൈല്‍ ജപ്പാന്റെ ആകാശ പരിധിയിലൂടെ പസഫിക് കടലില്‍ വീഴുകയാണ് ചെയ്തത്. 2017ന് ശേഷം ആദ്യമായിട്ടാണ് ഉത്തര കൊറിയയില്‍ നിന്നുള്ള മിസൈല്‍ തങ്ങളുടെ ആകാശ പരിധിയില്‍ കടക്കുന്നതെന്നും ജപ്പാന്‍ അറിയിച്ചു.

യുപിഎ രൂപീകരിച്ച ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാകുന്നു; പദ്ധതികള്‍ക്ക് എന്ത് സംഭവിക്കും?യുപിഎ രൂപീകരിച്ച ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാകുന്നു; പദ്ധതികള്‍ക്ക് എന്ത് സംഭവിക്കും?

ജപ്പാന്റെ പ്രതികരണം

ജപ്പാന്റെ പ്രതികരണം

തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം നടത്തുകയാണ് ഉത്തര കൊറിയ. ജപ്പാന്റെ സമാധാനത്തിന് ഭംഗം വരുന്ന പ്രവര്‍ത്തനമാണ് ഉത്തര കൊറിയ നടത്തുന്നത്.. അന്താരാഷ്ട്ര സമൂഹത്തിന് വെല്ലുവിളിയാണ് ഉത്തര കൊറിയയുടെ പ്രവര്‍ത്തനമെന്നും ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് ഹിരോകസു മത്സുനോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജപ്പാന്‍ ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരുന്നുവെന്നത് മറ്റൊരു കാര്യം.

4600 കിലോമീറ്റര്‍ ദൂരം താണ്ടി

4600 കിലോമീറ്റര്‍ ദൂരം താണ്ടി

1000 കിലോമീറ്റര്‍ ഉയരത്തിലൂടെയാണ് മിസൈല്‍ എത്തിയത്. 4600 കിലോമീറ്റര്‍ ദൂരം താണ്ടിയ ശേഷം കടലില്‍ പതിക്കുകയായിരുന്നു. ഉത്തര കൊറിയയുടെ ജഗാംഗ് പ്രവിശ്യയില്‍ നിന്ന് തൊടുത്തുവിട്ടതാണ് മിസൈല്‍ എന്ന് സംശയിക്കുന്നു. അടുത്തിടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഈ മേഖല ഉത്തര കൊറിയ ഉപയോഗിച്ചിരുന്നുവെന്നും ദക്ഷിണ കൊറിയയുടെ സൈനിക മേധാവി അറിയിച്ചു.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

മിസൈല്‍ വന്ന പിന്നാലെ ത്വരിത നീക്കങ്ങളാണ് ജപ്പാന്‍ ഭരണകൂടവും സൈന്യവും സ്വീകരിച്ചത്. ഇനിയും മിസൈല്‍ വന്നേക്കാമെന്ന കാര്യം പരിഗണിച്ചായിരുന്നു നടപടി. ഉത്തര കൊറിയയുടെ അപ്രതീക്ഷിത നീക്കം ജപ്പാനെ അമ്പരപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു. തങ്ങളുടെ വിമാനങ്ങള്‍ക്കോ കപ്പലുകള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചില്ലെന്നും ജപ്പാന്‍ അറിയിച്ചു.

2017ല്‍ സംഭവിച്ചത്

2017ല്‍ സംഭവിച്ചത്

2017ല്‍ ഉത്തര കൊറിയ സമാനമായ രീതിയില്‍ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. വലിയ പ്രതിഷേധത്തിന് ഇത് കാരണമായി. ശേഷം ജപ്പാന്റെ അതിര്‍ത്തിയിലേത്ത് ഉത്തര കൊറിയന്‍ പ്രതിരോധ വിഭാഗം കടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും ജപ്പാനുമെല്ലാം.

പ്രകോപനത്തിന് കാരണം ഇതാണ്

പ്രകോപനത്തിന് കാരണം ഇതാണ്

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഉത്തര കൊറിയ നടത്തുന്ന അഞ്ചാമത് മിസൈല്‍ പരീക്ഷണമാണിത്. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും പസഫിക് കടലില്‍ സൈനിക അഭ്യാസം നടത്തിവരികയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഉത്തര കൊറിയയുടെ നീക്കമെന്ന് കരുതുന്നു. അത്യാധുനിക മിസൈലുകളും സൈനിക ടാങ്കുകളും പ്രദര്‍ശിപ്പിച്ച് ശക്തി തെളിയിക്കുകയാണ് മൂന്ന് രാജ്യങ്ങളും.

English summary
Japan Suspended Train Service After North Korea Fires ballistic Missile Through Over Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X