കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയക്കെതിരേ യുദ്ധം പ്രഖ്യാപിച്ച് അമേരിക്ക; മിസൈല്‍ വീണു, ഞെട്ടലോടെ ലോകം

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരേ അമേരിക്കയുടെയും ജപ്പാന്റെയും പ്രതിരോധ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. പ്രകോപനം സൃഷ്ടിക്കുന്നത് ഉത്തര കൊറിയയാണെന്നാണ് ജിം മാറ്റിസും തമോമി ഇനാദയും പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഏറെ കാലമായി അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട്. മേഖലയിലെ ഓരോ പ്രശ്‌നങ്ങളിലും അമേരിക്ക ഇടപെടുന്നു. ഇപ്പോള്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ ഉത്തര കൊറിയക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക.

വേണ്ടി വന്നാല്‍ ഉത്തര കൊറിയക്കെതിരേ ഉടന്‍ സൈനിക നീക്കം നടത്തുമെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയക്കെതിരേ ഐക്യരാഷ്ട്ര സഭയില്‍ പുതിയ പ്രമേയം കൊണ്ടുവന്നിരിക്കുകയാണ് അമേരിക്ക. ഉത്തര കൊറിയ ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷിച്ചത് ആഗോള സമൂഹത്തിന് ഭീഷണിയാണെന്നാണ് അമേരിക്ക പറയുന്നത്.

അതിര്‍ത്തിയില്‍ മിസൈല്‍ വര്‍ഷം

അതിര്‍ത്തിയില്‍ മിസൈല്‍ വര്‍ഷം

നിക്കി ഹാലെ യുദ്ധ ഭീഷണി മുഴക്കിയതിന് പിന്നാലെ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി കൊറിയന്‍ അതിര്‍ത്തിയില്‍ മിസൈല്‍ പരീക്ഷണം നടത്തി. ജപ്പാന്‍ കടലില്‍ സൈനിക അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ വിഷയത്തില്‍ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.

അമേരിക്കയുടെ പ്രകോപനം

അമേരിക്കയുടെ പ്രകോപനം

അമേരിക്ക പ്രകോപന നടപടികളില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ യാതൊരു ചര്‍ച്ചയ്ക്കും തങ്ങളെ കിട്ടില്ലെന്ന് ഉത്തര കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്ക മേഖലയില്‍ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം

ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം

ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്തിയത്. മുമ്പും നിരവധി മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തേത് ദീര്‍ഘ ദൂര മിസൈല്‍ ആയതുകൊണ്ടുതന്നെ അമേരിക്കക്ക് ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

എല്ലാം സുരക്ഷയുടെ ഭാഗം

എല്ലാം സുരക്ഷയുടെ ഭാഗം

മേഖലയിലെ അമേരിക്കയുടെ സഖ്യ രാജ്യങ്ങളായ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും സുരക്ഷയുടെ ഭാഗമായാണ് തങ്ങള്‍ ഇടപെടുന്നതെന്ന് അമേരിക്ക പറയുന്നു. ഉത്തര കൊറിയ മിസൈല്‍ പരീക്ഷിക്കുന്നത് ഐക്യരാഷ്ട്ര സഭയും വിലക്കിയതാണ്.

ചൈനയും റഷ്യയും പറയന്നത്

ചൈനയും റഷ്യയും പറയന്നത്

ഉത്തര കൊറിയക്ക് ചൈനയുടെയും റഷ്യയുടെയും പിന്തുണയുണ്ട്. എന്നാല്‍ മിസൈല്‍ പരീക്ഷണം ആവര്‍ത്തിക്കരുതെന്ന് ഇരുരാജ്യങ്ങളും ഉത്തര കൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര് ആവശ്യപ്പെട്ടാലും സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഉത്തര കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിരോധ മന്ത്രിമാര്‍ രംഗത്ത്

പ്രതിരോധ മന്ത്രിമാര്‍ രംഗത്ത്

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരേ അമേരിക്കയുടെയും ജപ്പാന്റെയും പ്രതിരോധ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. പ്രകോപനം സൃഷ്ടിക്കുന്നത് ഉത്തര കൊറിയയാണെന്നാണ് ജിം മാറ്റിസും തമോമി ഇനാദയും പറഞ്ഞു. നയതന്ത്ര പരിഹാര മാര്‍ഗങ്ങള്‍ ഇതോടെ ഇല്ലാതായെന്ന് നിക്കി ഹാലെ അഭിപ്രായപ്പെട്ടു.

അടിയന്തര യുഎന്‍ രക്ഷാസമിതി

അടിയന്തര യുഎന്‍ രക്ഷാസമിതി

അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനം. അതിന് വേണ്ടി എല്ലാ ശേഷിയും ഉപയോഗിക്കാന്‍ തയ്യാറാണ്. സൈനിക നീക്കവും പരിഗണനയിലാണെന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അവര്‍ വ്യക്തമാക്കി.

English summary
North Korea missile: US says it will use military force 'if we must'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X