ഉത്തരകൊറിയ യുദ്ധഭീതിയില്‍!! കുടിയൊഴിപ്പിച്ചത് ലക്ഷങ്ങളെ, യുഎസും കൊറിയയും കൊമ്പുകോര്‍ക്കും!!

  • Written By:
Subscribe to Oneindia Malayalam

സോള്‍: ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ് ഗ്യാങ്ങില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്റെ ഉത്തരവ്. തലസ്ഥാന നഗരത്തിലെ ആറ് ലക്ഷത്തോളം പേര്‍ക്കാണ് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. നഗരത്തില്‍ താമസിക്കുന്ന 25 ശതമാനം പേരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരകൊറിയ ആവശ്യപ്പെട്ടതായി റഷ്യന്‍ മാധ്യമം പ്രവ്ദയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ലോകത്തിന്റെ തന്നെ എതിര്‍പ്പ് കണക്കിലെടുക്കാതെ നിരന്തരം ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയുടെ മുന്നൊരുക്കങ്ങള്‍ ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

അമേരിക്കയുമായി ഉത്തരകൊറിയ ശീതയുദ്ധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയ്‌ക്കെതിരെ ഉത്തരകൊറിയ സൈനിക നടപടിയ്ക്ക് ഒരുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ആണവപരീക്ഷണത്തിന്റെ മുന്നൊരുക്കമാണെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്.

 അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു!!

അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു!!

ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തെത്തുടര്‍ന്ന് അമേരിക്ക നിലപാട് കടുപ്പിച്ചതോടെ ഉത്തരകൊറിയ യുദ്ധത്തിനൊരുങ്ങുവെന്ന ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയയെ നിയന്ത്രിക്കാനും നിലയ്ക്കു നിര്‍ത്താനും ചൈന സഹായിക്കുന്നില്ലെങ്കില്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

 അമേരിക്ക ജാഗ്രതയില്‍

അമേരിക്ക ജാഗ്രതയില്‍

ഉത്തരകൊറിയ്ക്ക് മുന്നറിയിപ്പുമായി കൊറിയന്‍ കടലില്‍ നേരത്തെ അമേരിക്ക യുദ്ധക്കപ്പല്‍ വിന്യസിച്ചിരുന്നു. ആണവപരീക്ഷണങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ചൈന വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ്

മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ്

രാവിലെ 6.30ഓടെ തയ്യാറായിരിക്കാന്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈലുകള്‍ കയ്യിലെടുക്കരുതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഉത്തരകൊറിയയുടെ 105ാം പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയിലുള്ള സമയത്താണ് ഈ മുന്നറിയിപ്പ്.

 യുദ്ധസന്നാഹങ്ങള്‍

യുദ്ധസന്നാഹങ്ങള്‍

കൊറിയന്‍ പെനിസുലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഏത് ആണവ സംഘര്‍ഷത്തിനുള്ള സാധ്യതയുണ്ടെന്ന് കൊറിയന്‍ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെല്ലാം പുറമേ ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ചൈന ഒന്നര ലക്ഷത്തോളം സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

English summary
According to South Korean media, residents in the hermit kingdom have said goodbye to each other sparking concerns tyrannical Kim Jong-un could be about to act after months of nuclear weapon testing.
Please Wait while comments are loading...