കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മിന്റെ ടീമില്‍ അഴിച്ചുപണി.... കൊറോണയെ നേരിടാന്‍ തീരുമാനം, ഉത്തരകൊറിയക്ക് മൗനം, സത്യാവസ്ഥ!!

Google Oneindia Malayalam News

പ്യോങ് യാങ്: കൊറോണ വൈറസ് ലോകമെങ്ങും ഭീതി പരത്തിയെങ്കിലും ഉത്തര കൊറിയ മാത്രം കുലുങ്ങിയിട്ടില്ല. ഇതുവരെ ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കണത്ത്. എന്നാല്‍ രാജ്യത്ത് കൊറോണ വ്യാപനം ശക്തമാണെന്ന സൂചനകളാണ് നല്‍കുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരം കിംഗ് ജോങ് ഉന്‍ തന്റെ ടീമിനെ അഴിച്ചുപണിഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം പേരെയും മാറ്റി എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാനാണ് തീരുമാനം. യഥാര്‍ത്ഥത്തില്‍ ഇവിടെ നിരവധി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും, ആളുകള്‍ മരിച്ചെന്നും അന്താരാഷ്ട്ര ലോകം സംശയിക്കുന്നുണ്ട്. എന്നാല്‍ ഒരു വിവരവും ഇവിടെ നിന്ന് പുറത്തുപോകുന്നില്ല.

1

2011 മുതല്‍ രാജ്യത്തിന്റെ ഭരണം കിമ്മിന്റെ കൈകളിലാണ്. ചൈന സ്വീകരിച്ച അതേ നയമാണ് കിമ്മും സ്വീകരിക്കുന്നത്. ഇവിടെ നിന്ന് ഒരു വിവരവും പുറത്തുപോകില്ല. അതേസമയം വളരെ ആരോഗ്യ മേഖലാണ് ഉത്തരകൊറിയക്കുള്ളത്. ഇവര്‍ക്കുള്ള സഹായം അമേരിക്ക അടക്കമുള്ളവര്‍ നല്‍കാനും തയ്യാറാണ്. കൊറിയയുടെ 13 അംഗ ഉന്നതാധികാര സമിതിയിലെ അഞ്ച് പേരെയാണ് മാറ്റിയത്. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ പാര്‍ലമെന്റ് ചേര്‍ന്നിരുന്നു. ശക്തമായ നടപകള്‍ കൊറോണയെ നേരിടാന്‍ ആവശ്യമാണെന്ന് കിം പറഞ്ഞിരുന്നു. ഇതാണ് രോഗ വ്യാപനം ശക്തമാണെന്ന സൂചന നല്‍കുന്നത്. കിമ്മിന്റെ വാക്കുകളില്‍ തന്നെ അപകടമുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

ഉത്തരകൊറിയ മരുന്നുകളിലും മെഡിക്കല്‍ കിറ്റുകളിലും വളരെ പിന്നിലാണ്. നേരത്തെ തന്നെ പോഷകാഹാര കുറവും ഉത്തരകൊറിയന്‍ ജനതയില്‍ ശക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇവര്‍ നേരിടുന്ന സാമ്പത്തിക വിലക്കുകളും ഇതിന് പ്രധാന കാരണമാണ്. ലോകാരോഗ്യ സംഘടനയടക്കം ഉത്തരകൊറിയയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആശങ്കപ്പെടുന്നു. പ്രധാനമായും സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളൊന്നും വിശ്വാസ യോഗ്യമല്ല. രാജ്യത്തെ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കിം പറയുന്നു. ഇതുവരെ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ക്യാബിനറ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നൂറിലധികം പാര്‍ലമെന്റ് നേതാക്കള്‍ മാസ്‌കുകള്‍ ഒന്നും ധരിക്കാതെ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ ഉത്തരകൊറിയ കൊറോണയെ ഗൗരവത്തോടെ കണ്ടില്ലെന്നും സൂചനയുണ്ട്. കിം ഈ യോഗങ്ങളിലൊന്നും ഉള്ളതായി കണ്ടിട്ടില്ല. ഇതുവരെ നല്‍കിയ കണക്ക് പ്രകാരം 700ലധികം പേരെയാണ് കൊറോണ പരിശോധനയ്ക്ക് കൊറിയ വിധേയരാക്കിയത്. ഇതില്‍ 500ലധികം പേര്‍ ക്വാറന്റൈനിലാണ്. ഇത് ലോകാരോഗ്യ സംഘടനയുടെ കണക്കാണ്. നേരത്തെ റഷ്യയിലേക്കും ചൈനയിലേക്കുമുള്ള എല്ലാ വിമാനങ്ങളും യാത്രകളും ഉത്തര കൊറിയ വിലക്കിയിരുന്നു. അന്താരാഷ്ട്ര ടൂറിസവും നിര്‍ത്തി. ആയിരക്കണക്കിന് പേര്‍ക്കാണ് ദീര്‍ഘകാല ക്വാറന്റൈന്‍ നിര#്‌ദേശിച്ചത്.

English summary
north korea reshuffle state commission amid no coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X