കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഉത്തരകൊറിയ ഉപഗ്രഹം വിക്ഷേപിച്ചു

  • By Athul
Google Oneindia Malayalam News

സോള്‍: ലോകത്തെ ഞെട്ടിച്ചുകൊണ്ട് അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഭൂമിയെ നിരീക്ഷിക്കുന്നതിനായാണ് 'ക്വാങ്‌യോങ്‌സോങ്' എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. പ്രാദേശിക സമയം രാവിലെ ഒമ്പതരയ്ക്കായിരുന്നു വിക്ഷേപണം. ഉപഗ്രഹ വിക്ഷേപണത്തിലുപരിയായി ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് മറ്റ് രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. 2012ലാണ് ഉത്തരകൊറിയ ഇതിനുമുമ്പ് ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചത്.

മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യുഎസ്സും ജപ്പാനും ദക്ഷിണകൊറിയയും രംഗത്തെത്തിയിട്ടുണ്ട്. മുന്നിറയിപ്പുകള്‍ അവഗണിച്ചതിലൂടെ ഉത്തരകൊറിയ കനത്തവില നല്‍കേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. വിക്ഷേപണത്തിനെതിരെ ചൈനയും രംഗത്ത് വന്നത് ഉത്തരകൊറിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്ന് ഉറപ്പാണ്.

North koria

എന്നാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തരകൊറിയ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആണവ മിസൈല്‍ പദ്ധതികളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം നിലനില്‍ക്കെയാണ് കഴിഞ്ഞമാസം ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളുടെ രണ്ട് പതിപ്പുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

English summary
North Korea has fired a long-range rocket, which critics say is a test of banned missile technology.A state TV announcer said that North Korea had successfully placed a satellite in orbit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X