കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനം: കിംഗ് ജോങ് ഉന്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ പ്രസ്താവന കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Google Oneindia Malayalam News

സോള്‍: ജൂലൈ നാലിന് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍. ഉത്തരകൊറിയയുടെ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടുള്ള ആയുധ പരീക്ഷണങ്ങളെ തുടര്‍ന്ന് യുഎസ്- ഉത്തരകൊറിയ ബന്ധത്തില്‍ ഉലച്ചില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ അനാവശ്യ പ്രകോപനം. ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ അമേരിയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ പ്രസ്താവന കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അമേരിക്ക് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയയെ ആണവായുധത്തില്‍ പര്യാപ്തത കൈവരിച്ച രാജ്യമായി കാണാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ചൊവ്വാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ യുഎസിലെ മെയിന്‍ലാന്‍ഡിലുള്ള അലാസ്കയിലാണ് പതിച്ചതെന്നാണ് ചില വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകൊറിയ വിജയകരമായി മിസൈല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് ഇനി മുതല്‍ 'മോദി' എന്നു പേര്!!! ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് ഇനി മുതല്‍ 'മോദി' എന്നു പേര്!!!

 kinjong-05

വടക്കന്‍ പ്യോഗ്യാങ്ങിലെ ബാങ്കിയൂണില്‍ നിന്ന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ സൈന്യം ജൂണ്‍ നാലിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ജാപ്പനീസ് തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ ജപ്പാന്‍റെ സാമ്പത്തിക മേഖലയ്ക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ വക്താവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മിസൈല്‍ ജപ്പാന്‍റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പതിച്ചിട്ടുള്ളതെന്ന് ജപ്പാന്‍റെ എന്‍എച്ച്കെ ടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ വിക്ഷേപിച്ച് 40 മിനിറ്റിന് ശേഷം ജപ്പാന്‍റെ പ്രത്യേക സാമ്പത്തിക മേഖയില്‍ പതിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച് യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ ചര്‍ച്ച നടത്തിയതിന് ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യത്തെ മിസൈല്‍ പരീക്ഷണമാണിത്. ഇതിനെല്ലാം പുറമേ റഷ്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രസിഡന്‍റുമാരോട് ഉത്തരകൊറിയയുടെ ആയുധ പരീക്ഷണത്തിന് അറുതി വരുത്തുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും ഷിന്‍സോ ആബേ ചൂണ്ടിക്കാണിച്ചിരുന്നു. ആയുധ പരീക്ഷണങ്ങളുടെ പേരില്‍ ആശങ്ക വര്‍ധിച്ച ജപ്പാനും അമേരിക്കയും നേരത്തെ തന്നെ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
North Korea has test launched an intercontinental ballistic missile for the first time, the United States confirmed Tuesday as it warned of an escalating threat from Pyongyang and insisted America would never accept a nuclear-armed North Korea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X