യുഎസ് പൗരനെ തടവിലാക്കിയെന്ന് ഉത്തരകൊറിയ:ഉൻ കളിയ്ക്കുന്നത് തീക്കൊള്ളി കൊണ്ട്!യുഎസ് തിരിച്ചടിയ്ക്കും!!

  • Written By:
Subscribe to Oneindia Malayalam

പ്യോഗ്യാങ്: അമേരിക്കൻ പൗരനെ ഉത്തരകൊറിയ തടവിലാക്കിയതായി മാധ്യമങ്ങള്‍. ഉത്തരകൊറിയയിലെ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അത്യുന്നതിയിലെത്തി നിൽക്കെയാണ് ഉത്തരകൊറിയ നാലാമത്തെ അമേരിക്കൻ പൗരനെ തടവിലാക്കുന്നത്.

പ്യോംഗ്യാഹ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ചയായിരുന്നു സംഭവം.

ഉത്തരകൊറിയയ്ക്കെതിരെ

ഉത്തരകൊറിയയ്ക്കെതിരെ

ഉത്തരകൊറിയയ്ക്കെതിരെ പ്രവർത്തിച്ച സംഭവത്തിൽ സർവ്വകലാശാല സസ്പെൻഡ് ചെയ്ത അമേരിക്കൻ പൗരനെതിരെ വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഈ സാഹചര്യത്തെക്കുറിച്ച് ഉത്തരകൊറിയ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സർവ്വകലാശാല ഉദ്യോഗസ്ഥർ

സർവ്വകലാശാല ഉദ്യോഗസ്ഥർ

ഒരു മാസത്തിനിടെ ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാഹ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്. ഉത്തരകൊറിയ വിടാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസമാണ് കിംഗ് സാംഗ് ദുക്ക് അറസ്റ്റിലാവുന്നത്. ഉത്തരകൊറിയൻ സർക്കാരിനെ താഴെയിറക്കാൻ ഇയാൾ ശ്രമിച്ചുവെന്നാണ് സർക്കാർ വിശദീകരണം. എന്നാല്‍ ഇരുവർക്കും പരസ്പരം അറിയാമെന്ന് മാധ്യമങ്ങൾ പരാമർശിക്കുന്നില്ല.

യുഎസ് അധികൃതര്‍ നേരിട്ടെത്തണം

യുഎസ് അധികൃതര്‍ നേരിട്ടെത്തണം

ഉത്തരകൊറിയയിൽ തടവിലാക്കിയ അമേരിക്കന്‍ പൗരന്മാരെ വിട്ടയ്ക്കാൻ യുഎസ് ഉന്നത തല അംബാസിഡര്‍മാരെ അയയ്ക്കണമെന്നാണ് കൊറിയ ഉന്നയിക്കുന്ന ആവശ്യം. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണും, ജിമ്മി കാർട്ടറും ഉത്തരകൊറിയ സന്ദര്‍ശിച്ചപ്പോൾ മൂന്ന് യുഎസ് പൗരന്മാരെ വിട്ടയച്ചിരുന്നു. 2009ലും 2010ലും ആയിരുന്നു സംഭവം.

അമേരിക്കൻ എംബസിയുടെ അഭാവം

അമേരിക്കൻ എംബസിയുടെ അഭാവം

അമേരിക്കൻ പൗരന്‍റെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായി ഉത്തരകൊറിയൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി. സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് തയ്യാറായിട്ടില്ല. ഉത്തരകൊറിയയിൽ എംബസിയില്ലാത്ത അമേരിക്കൻ പൗരന്മാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്നത് സ്വീഡനാണ്.

ആണവ പരീക്ഷണം

ആണവ പരീക്ഷണം

ഉത്തരകൊറിയ നിരന്തരം നടത്തിവരുന്ന അണുവായുധ പരീക്ഷണം അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾക്ക് ഭീഷണിയാവുന്ന സാഹചര്യത്തിലാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷങ്ങൾ യുദ്ധത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നതിനിടെയാണ് കൊറിയയുടെ ഈ നീക്കം.

English summary
The official Korean Central News Agency identifies the man detained Saturday as Kim Hak Song, an employee of Pyongyang University of Science and Technology (PUST).
Please Wait while comments are loading...