ഏഷ്യൻ പര്യടനം കൊണ്ട് കാര്യമില്ല, ട്രംപിന്റെ മോഹം ഒരിക്കലും നടക്കില്ല... തുറന്നടിച്ച് ഉത്തരകൊറിയ

  • Posted By:
Subscribe to Oneindia Malayalam

സോൾ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായി ആഞ്ഞടിച്ച് ഉത്തരകൊറിയ. ട്രംപ് യുദ്ധ കൊതിയനാണെന്നു ഉത്തരകൊറിയ ആരോപിക്കുന്നുണ്ട്. ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെ ഡനാങ്ങിൽ നടന്ന ഏഷ്യൻ-പസഫിക് ചർച്ചയിൽ ഉത്തരകൊറിയ്ക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. അതിനു മറുപടിയുമായാണ് ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. ചില രാജ്യങ്ങൾ മറ്റുളള രാജ്യങ്ങൾക്കെതിരെ ഭീഷണി സൃഷ്ടിക്കുന്നു. ഈ ഭീഷണിക്കെതിരെ മറ്റു രാജ്യങ്ങൾ ഒന്നായി നിന്ന് പോരാടണമെന്നും ട്രംപ് ഉത്തരകൊറിയയെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മക്കും കൂട്ടർക്കും പണിയായി, റെയ്ഡ് നാലാം ദിനത്തിലേക്ക്..

south korea

ഒരു തരത്തിലുമുള്ള ഭീഷണി തങ്ങളുടെ മുന്നിൽ വിലപ്പോകില്ലെന്നു ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. കൂടാതെ ആണവ പരീക്ഷണങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയ നിരന്തരം ആണവ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ എതിർപ്പുമായി അമേരിക്കയും ലോക രാജ്യങ്ങളും മുന്നോട്ടു വന്നിരുന്നു. രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചും വീണ്ടും ആണവപരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏഷ്യൻ സന്ദർശനം നടത്തുന്നത്. എന്നാൽ ട്രംപിന്റെ ഏഷ്യൻ പര്യടന ലക്ഷ്യം ഉത്തരകൊറിയ മനസിലാക്കിയിട്ടുണ്ട്.

ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യ ഇടപെടും? പുതിയ വെല്ലുവിളി ഉയർത്തി ട്രംപ്-പുടിൻ കൂടിക്കാഴ്ച...

 ഉത്തരകൊറിയൻ വിഷയം കൂടാതെ അമേരിക്കയുമായുള്ള ഏഷ്യ-പസഫിക് രാജ്യങ്ങളുടെ വ്യാപര ബന്ധം പുതുക്കണമെന്നും ട്രംപ് ഉച്ചകോടിയിൽ വ്യക്തമാക്കി. കൂടാതെ അമേരിക്ക ഫസ്റ്റ് നയം പിന്തുടരണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ ഫസ്റ്റ് നയത്തെ എതിർത്ത് ടിപിപി കരാറുമായി മുന്നോട്ട് പോകുമെന്ന് അംഗരാജ്യങ്ങൾ പറഞ്ഞിരുന്നു. അമേരിക്ക ഇല്ലാതെ പുതിയ കാരാർ ആരംഭിക്കാനാണ് ബാക്കിയുള്ള രാജ്യങ്ങളുടെ തീരുമാനം. എന്നാൽ ടിപിപി രജ്യങ്ങൾക്കെതിരെ കാനഡ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ കരാറിന്റെ ചർച്ചയിൽ കാനഡ പങ്കെടുത്തിരുന്നില്ല.

English summary
North Korea said on Saturday that U.S. President Donald Trump's first trip to Asia showed he was a "destroyer" and said he had begged for war on the Korean peninsula.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്