കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി

  • By Gokul
Google Oneindia Malayalam News

സിയോള്‍: ദി ഇന്റര്‍വ്യൂ എന്ന ഹോളിവുഡ് ചലചിത്രവുമായി ബന്ധപ്പെട്ട് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോരാട്ടം പുതിയ തലങ്ങളിലേക്ക്. സിനിമയുടെ റിലീസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ അമേരിക്ക ഉത്തര കൊറിയയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയിട്ടുള്ളത്.

ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്നിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനെ ആസ്പദമാക്കിയുള്ളതാണ് ദി ഇന്റര്‍വ്യൂ എന്ന ഹോളിവുഡ് ചിത്രം. നര്‍മത്തിന്റെ അകമ്പടിയോടെ അവതരിച്ച സിനിമ റിലീസിനു മുന്‍പുതന്നെ വിവാദത്തിലായിരുന്നു. സിനിമ റിലീസ് ചെയ്യാനൊരുങ്ങിയ നിര്‍മാണ കമ്പനി സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടര്‍ ശ്യൂംഖല അജ്ഞാതര്‍ തകര്‍ത്തിരുന്നു.

northkorea

ഉത്തര കൊറിയയാണ് ഇതിനു പിന്നിലെന്നായിരുന്നു അമേരിക്കയുടെ ആരോപണം. സിനിമ റിലീസ് ചെയ്താല്‍ തീയേറ്ററുകള്‍ ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയതിനാല്‍ സോണി പിക്‌ചേഴ്‌സ് അതില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങിയെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സുരക്ഷ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് റിലീസ് ചെയ്യുകയായിരുന്നു.

അമേരിക്കയിലെ ചില തിയേറ്ററുകളിലും ഓണ്‍ലൈനിലുമായി റിലീസ് ചെയ്ത സിനിമ കോടികള്‍ കൊയ്യുകയും ചെയ്തു. ശരാശരി നിലവാരംമാത്രം പുലര്‍ത്തിയ സിനിമ വിവാദമായതോടെയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ യുദ്ധഭീഷണി മുഴക്കിയതോടെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഭീഷണി ഗൗരവമായാണ് കാണുന്നത്.

English summary
North Korea Threatens 'War Disaster' Over Sanctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X