അമേരിക്കയില്‍ ഉത്തര കൊറിയ അണു ബോംബിട്ടു!!! ഞെട്ടിപ്പിക്കുന്ന വീഡിയോ, കിം ജോങ് ഉന്‍ പൊട്ടിച്ചിരിച്ചു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പ്യോങ്യാങ്: ഉത്തര കൊറിയയിലേക്ക് അമേരിക്കയുടെ വിമാന വാഹിനിക്കപ്പല്‍ അടക്കമുള്ള പടക്കപ്പലുകള്‍ പുറപ്പെട്ടിട്ട് ദിവസങ്ങളായി. രണ്ട് രാജ്യങ്ങളും പരസ്പരം പോര്‍ വിളി മുഴക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യയും ചൈനയും സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുന്നു.

അതിനിടെയാണ് അമേരിക്കയില്‍ ഉത്തര കൊറിയ ആറ്റം ബോംബിടുന്നത്!!! കേട്ടിട്ട് ഞെട്ടണ്ട, സംഗതി ഒറിജിനല്‍ അല്ല. പക്ഷേ അമേരിക്കയ്ക്ക് വന്‍ വെല്ലുവിളി തന്നെയാണ് ഇതുവഴി ഉത്തര കൊറിയ ഉയര്‍ത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ആറ്റം ബോംബ് വിക്ഷേപിക്കുന്നതിന്റെ വീഡിയോ ആണ് ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ചത്.

ഭൂഖണ്ഡാന്തര മിസൈല്‍

അമേരിക്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയയുടെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയെ ഏറ്റവും ഭയപ്പെടുത്തുന്നതും ഇത് തന്നെ ആണ്.

ആണവ പോര്‍മുന

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലിന് ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയില്ല. അവര്‍ അത്തരം ഒരു മിസൈല്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്.

സൈനിക ഓര്‍ക്കസ്ട്ര

ഉത്തര കൊറിയന്‍ സ്ഥാപകന്‍ കിം 2 സങിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നടത്തിയ സൈനിക ഓര്‍ക്കസ്ട്ര പ്രകടനത്തിനിടെയാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്.

അമേരിക്കന്‍ നഗരത്തില്‍ അണുബോംബ്

കുതിച്ചുയരുന്ന ഉത്തര കൊറിയന്‍ മിസൈല്‍. അത് ചെന്ന് പതിക്കുന്നത് അമേരിക്കയിലെ പേര് പറയാത്ത ഒരു നഗരത്തില്‍. ഒരു നിമിഷം കൊണ്ട് എല്ലാം ചുട്ട് ചാമ്പലാകുന്നു.

കീറിപ്പറിഞ്ഞ അമേരിക്കന്‍ പതാക

ബോംബ് വീണ് തകര്‍ന്ന അമേരിക്കന്‍ നഗരത്തിന് മുകളില്‍ അമേരിക്കയുടെ ദേശീയ പതാക കീറിപ്പറിഞ്ഞ് പാറുന്നതും വീഡിയോയില്‍ കാണാം. അമേരിക്കയിലെ ഒരു സെമിത്തേരിക്ക് മുകളില്‍ ദേശീയ പതാക പാറുന്നതും വീഡിയോയില്‍ ഉണ്ട്.

പൊട്ടിച്ചിരിച്ച് കിം ജോങ് ഉന്‍

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ച സൈനിക ഓര്‍ക്കസ്ട്ര. ദൃശ്യങ്ങള്‍ കണ്ട് കിം ജോങ് ഉന്‍ പൊട്ടിച്ചിരിക്കുന്നും ഉണ്ട്.

യഥാര്‍ത്ഥ വീഡിയോ?

കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തര കൊറിയ ഒരു മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളോടെയാണ് തുടക്കം. പിന്നീട് കൃത്രിമമായി സൃഷ്ടിച്ച ആണവാക്രമണത്തിന്റെ ദൃശ്യങ്ങളിലേക്ക് കടക്കുന്നത്.

യുദ്ധാന്തരീക്ഷം

മേഖലയില്‍ ശരിക്കും ഇപ്പോള്‍ യുദ്ധാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉത്തര കൊറിയ ആണവ പദ്ധതികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കും എന്നാണ് അമേരിക്കയുടെ ഭീഷണി.

യുദ്ധമെങ്കില്‍ ആണവ യുദ്ധം

അമേരിക്ക യുദ്ധത്തിന് തയ്യാറാണെങ്കില്‍ തങ്ങള്‍ ആണവ യുദ്ധത്തിന് തന്നെ തയ്യാറാണ് എന്നാണ് ഉത്തര കൊറിയയുടെ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്.

ഇതാണ് ഉത്തര കൊറിയയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ. സര്‍ക്കാര്‍ ടെലിവിഷനാണ് ഇത് പുറത്ത് വിട്ടത്.

English summary
North Korea has unveiled a mock-up video of its missiles engulfing an American city in flames during a musical performance celebrating its founding father Kim Il Sung.
Please Wait while comments are loading...