Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ ഞെട്ടിച്ച അണുപരീക്ഷണത്തിന് ശേഷം ഉത്തരകൊറിയ ഉപഗ്രഹ വിക്ഷേപണത്തിന്

സോള്‍: ലോകത്തെ ഞെട്ടിച്ചുകൊണ്ട് അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയ അടുത്തതായി ഉപഗ്രഹവിക്ഷേപണത്തിന് ഒരുങ്ങുന്നു. ഭൂമിയെ നിരീക്ഷിക്കാന്‍ 'ക്വാങ്‌യോങ്‌സോങ്' എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിക്കുക. ഫെബ്രുവരി എട്ടിനും 25നും ഇടയില്‍ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉപഗ്രഹ വിക്ഷേപണത്തിലുപരിയായി ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് മറ്റ് രാജ്യങ്ങള്‍ ആരോപിക്കുന്നു. 2012ലാണ് ഉത്തരകൊറിയ ഇതിനുമുമ്പ് ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചത്.

north koria

എന്നാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തരകൊറിയ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആണവ മിസൈല്‍ പദ്ധതികളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം നിലനില്‍ക്കെയാണ് കഴിഞ്ഞമാസം ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളുടെ രണ്ട് പതിപ്പുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+