കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോംഗ് ഉന്നിന്റെ സഹാദരി യോ ജോംഗ് അധികാര സ്ഥാനത്തേക്ക്: വെളിപ്പെടുത്തൽ രഹസ്യാന്വേഷണ ഏജൻസിയുടേത്

  • By Desk
Google Oneindia Malayalam News

നോര്‍ത്ത് കൊറിയ: വടക്കന്‍ കൊറിയയില്‍ പരമോന്നത സ്ഥാനത്തേക്ക് പ്രസിഡണ്ട് കിം ജോംഗ് ഉന്നിന്റെ ഇളയ സഹോദരി അവരോധിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗമാണ് വിവരം പുറത്തു വിട്ടത്. മുപ്പതുകാരിയായ യോ ജോംഗ് നിലവില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ പ്രധാന ചുമതല വഹിക്കുന്നുണ്ട്. നിലവില്‍ അവര്‍ ഭരണകക്ഷിയുടെ പ്രൊപ്പഗന്‍ണ്ട ആന്റ് അജിറ്റേഷന്‍ ഡിപ്പാര്ട്ട്‌മെന്റ് ഡയറക്ടറാണ്. പാര്‍ട്ടിയുടെ പരമാധികാര കമ്മിറ്റിയിലും യോ ജോംഗ് അംഗമാണ്.

രാഹുൽ ഗാന്ധിക്ക് മനം മാറ്റം; അനുനയ ശ്രമത്തിനായി വൻ പട എത്തുന്നു, എംപിമാരുടെ യോഗം വിളിച്ച് സോണിയരാഹുൽ ഗാന്ധിക്ക് മനം മാറ്റം; അനുനയ ശ്രമത്തിനായി വൻ പട എത്തുന്നു, എംപിമാരുടെ യോഗം വിളിച്ച് സോണിയ

ഇപ്പോള്‍ യോ ജോംഗ് ശ്രദ്ധിക്കപ്പെടാന്‍ കാരണമുണ്ട്. പ്യോം യംഗിലെ പൊതു ചടങ്ങില്‍ അവരുടെ സ്ഥാനം ജനറല്‍ കിം യോംഗ് ചോളിന് തൊട്ടടുത്തായിരുന്നു. ഭരണകക്ഷിയായ ഡബ്യു. പി. കെ യുടെ കേന്ദ്ര കമ്മിറ്റി വൈസ് ചെയര്‍മാന്‍ കൂടിയാണ് ജനറല്‍ കിം യോംഗ് ചോള്‍. ചൈനീസ് പ്രസിഡണ്ടന്റ് ഷി ജിന്‍ പിംഗിന്റെ വടക്കന്‍ കൊറിയ സന്ദരര്‍ശന സമയത്ത് നടന്ന ആഘോഷ പരിപാടികളിലാണ് യോ ജോംജ് പങ്കെടുത്തത്. ഇതിന്റെ ടെലിലിഷന്‍ ദ്യശ്യങ്ങള്‍ രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തിരുന്നു.

kimsister-1


സാധാരണയായി വടക്കന്‍ കൊറിയയില്‍ നടക്കുന്ന പൊതു ചടങ്ങുകളില്‍ രാജ്യത്തെ നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നത് പദവിക്ക് അനുസരിച്ചാണ്. ഇത്തരമെരു സൂചനയാവാം കിമ്മിന്റെ പുതിയ സീറ്റിംഗ് അറേഞ്ച്‌മെന്റ് നല്‍കുന്നത്. ഭരണത്തില്‍ കാര്യമായ അഴിച്ചു പണി പ്രതീക്ഷിക്കപ്പെടുന്നു. അധികാരത്തില്‍, രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനത്തേക്ക് അവര്‍ എത്തിപ്പെടും എന്നതാണ് സൂചന.

തെക്കന്‍ കൊറിയയിലെ രഹസ്യാന്വേഷണ വിഭാഗം, നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ്(എന്‍. ഐ. എസ്) ആണ് ഈ നിഗമനം അവരുടെ രാജ്യത്തെ നിയമ നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയത്. അതിരഹസ്യമായിട്ടാണ് വിവരം കൈമാറിയത്. സൗത്ത് കൊറിയന്‍ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ലീ ഹൈ ഹുണ്‍ പിന്നീട് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നോര്‍ത്ത് കൊറിയയിലെ ഭരണത്തില്‍ ഉന്നത സ്ഥാനത്തുണ്ടായിരുന്ന കിം സോംഗ് ഹൈ എന്ന വനിതക്ക് ഇപ്പോള്‍ ഏതാണ്ട സ്ഥാനം നഷ്ടപ്പെട്ട അവസ്ഥയാണ്. അവരുടെ സ്ഥാന ചലനത്തിനു പിന്നില്‍ ആണവ കാരാറുകാരന്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. സോംഗ്, ഇപ്പോള്‍ ലേബര്‍ ക്യാംമ്പില്‍ ആണെന്നാണ് ലഭിക്കുന്ന വിവരം. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം, അമേരിക്കന്‍ സാമ്രജ്‌യത്വ ശക്തികളുമായി ചേര്‍ന്ന് പരമോന്നത നേതാവിനെ വഞ്ചിച്ചു എന്നതാണ്. അടുത്തിടെയായി ജൂണ്‍ 9 നാണ് പിന്നീട് ഒരു പൊതു പരിപാടിയില്‍ അവരെ കാണുന്നത്. വടക്കന്‍ കൊറിയയുടെ തലസ്ഥാനത്ത് നടന്ന ജിംനാസ്റ്റിക്ക് പരിപാടിയില്‍ സോംഗ് പങ്കെടുത്തു. എങ്കിലും ഭരണത്തില്‍ അവര്‍ക്കുളള സ്ഥാനം ഇല്ലാതായി എന്നതാണ് അവസ്ഥ.

English summary
North Korean spy agency reveals about Kim Jong Un's sister into power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X