വസ്ത്ര നിർമ്മാണത്തിലും ഉത്തരകൊറിയ പുലി തന്നെ! കല്‍ക്കരി,ചുണ്ണാമ്പ് ഇവയില്‍ നിന്നും വസ്ത്രവുമായി ഉൻ
പരുത്തി പകരമായി മറ്റെരു വിനലോണുമായി രംഗത്തെത്തിയിരിക്കുകയാണ് കൊറിയ.
സോൾ: ഉത്തരകൊറിയ ആണവ പരീക്ഷണത്തിലും മിസൈൽ സങ്കേതിക വിദ്യയിലും മാത്രമല്ല ഒന്നാമത് മറ്റു ചില കാര്യങ്ങളിലും ഉത്തരകൊറിയ തങ്ങളുടെ മിടുക്കു കാണിച്ചിട്ടുണ്ട്. വസ്ത്ര നിർമ്മാണത്തിൽ പുതിയ കണ്ടു പിടിത്തുവുമായി ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്. ശൈത്യകാലമാകുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളിയോ പരുത്തി വസ്ത്രങ്ങളെ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നില്ല. പരുത്തി പകരമായി മറ്റെരു വിനലോണുമായി രംഗത്തെത്തിയിരിക്കുകയാണ് കൊറിയ. നലോണ്‍ എന്നറിയപ്പെടുന്ന സിന്തറ്റിക് ഫൈബറാണ് ഇപ്പോൾ ഉത്തരകൊറിയയിലെ താരം.

കമ്പിളിയുടെ ഉത്പാദന കുറവ് വിനലോൺ ഉപയോഗിച്ച് മറികടന്നിരിക്കുകയാണ് ഉത്തരകൊറിയ. ഒന്നില്ലെങ്കിൽ പകരം മറ്റൊന്നുകൊണ്ട് കാര്യങ്ങൾ നടത്താൻ കഴിയുമെന്ന് വിനലോണിലൂടെ ഉത്തരകൊറിയ തെളിയിച്ചിരിക്കുകയാണ്.

വിനലോൺ നിർമ്മാണം
ഉത്തരകൊറിയയിൽ സുലഭമായി കിട്ടുന്ന കൽക്കരിയിൽ നിന്നും ചുണ്ണാമ്പു കല്ലിൽ നിന്നുമാണ് വിനലോൺ നിർമ്മിക്കുന്നത്. ഉത്തരകൊറിയയിലെ മുൻഭരണാധികാരിയായ കിം സിങ് രണ്ടാമന്റെ കാലം മുതലാണ് ഉത്തരകൊറിയയിൽ വിനലോൺ നിർമ്മിച്ചു തുടങ്ങിയത്. മറ്റു രാജ്യങ്ങളിൽ വിനൈലോൺ എന്നറിയപ്പെടുന്ന ഉൽപന്നത്തിന് കിം സുങ് രണ്ടാമനാണ് വിനലേൺ എന്ന് പേര് നൽകിയത്. അതിശൈത്യത്തെ അതിജീവിക്കാൻ മറ്റൊരു മാർഗം ഇല്ലാതെ വന്നപ്പോഴാണ് വിനലോൺ നിർമ്മാണത്തിലേയ്ക്ക് ഉത്തരകൊറിയ കൂടുതൽ ശ്രദ്ധ ചെലുത്തിയത്.

വിനലോണിന്റെ പിന്നിൽ ഉത്തരകൊറിയ മാത്രം
വിനലോണിന്റെ കണ്ടു പിടിത്തം സ്വയം പര്യാപ്തതയെ സൂചിപ്പിക്കുമന്നുവെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. എന്നാൽ ഉത്തരകൊറിയയുടെ ഈ വാദം ശരിയല്ലെന്നാണ് മറ്റു രാജ്യക്കാർ അവകാശപ്പെടുന്നത്. ഉത്തരകൊറിയയെ കൂടാതെ ചൈനയും ജപ്പാനും വിനലോൺ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇവർ പെട്രോളിയത്തിൽ നിന്നാണ് ഇവർ വിനലോൺ ഉത്പാദിപ്പിക്കുന്നത്.

ഉത്തരകൊറിയയുടേത് മറ്റൊരു രീതി
ചൈനീസ്, ജാപ്പനീസ് കമ്പനികൾ പെട്രോളിയത്തിൽ നിന്ന് വിനലോൺ ഉത്പാദിപ്പിക്കുമ്പോൾ ഉത്തരകൊറിയ അവരുടെ രാജ്യത്ത് സുലഭമായി ലഭിക്കുന്ന കൽക്കരി, ചുണ്ണാമ്പ് കല്ല് എന്നിവയിൽ നിന്നാണ് വിനലോൺ ഉത്പാദിപ്പിക്കുന്നത്. കിങ് ഓഫ് ഫൈബർ എന്നാണ് എന്നാണ് ഉത്തരകൊറിയ ഇതിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് വിനലോണിന് ഒരു താരപര്യവേഷമാണുള്ളത്. ഇതു മായി ബന്ധപ്പെട്ട ടിവി ഷോ വരെ ഉത്തരകൊറിയ സംപ്രേഷണം ചെയ്തിരുന്നു.

വിനലോണിനെ പോരായ്മകൾ
അതേസമയം വിനലോണിൻരെ പേരായ്മകളുണ്ടെന്നു റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഉത്തരകൊറിയ അവകാശപ്പെടുന്നതു പോലെയുള്ള ഗുണങ്ങളൊന്നും ഇവയ്ക്കില്ലെന്നും ശരീരത്തെ ചൂടാക്കാൻ വിനലോൺ നിർമ്മിത വസ്തുക്കൾക്ക് പരിമിതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം കമ്പിളിയെ പോലെ ശൈത്യത്തെ അതിജീവിക്കാൻ കഴിയുന്ന വസ്തുവിനെ 1939 ൽ ജപ്പാനാണ് കണ്ടു പിടിച്ചത്.












Click it and Unblock the Notifications