കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരമാത്രമല്ല കടലും സംരക്ഷിക്കപ്പെടണമെന്നോര്‍മിപ്പിച്ച് ഇന്ന് സമുദ്ര ദിനം

  • By Pratheeksha
Google Oneindia Malayalam News

കരമാത്രമല്ല കടലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സമുദ്രദിനം. ജൂണ്‍ എട്ടാണ് ലോകമെമ്പാടും സമുദ്രദിനമായി ആചരിക്കുന്നത്. മത്സ്യമുള്‍പ്പെടെയുളള കടല്‍ ജീവികളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് സമുദ്രദിനം ആചരിക്കുന്നതെങ്കിലും കരയോടൊപ്പം തന്നെ കടലിനെയും മാലിന്യമുക്തമാക്കണമെന്ന സന്ദേശമാണ് ഇന്ന് സമുദ്രദിനം നല്‍കുന്നത്.

ഇന്ന് കരയോടൊപ്പം തന്നെ കടലും മലിനമാക്കപ്പെടുന്നു .ആഗോളതാപനം കഴിഞ്ഞാല്‍ മാലിന്യ നിക്ഷേപമാണ് കടല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഫാക്ടറി മാലിന്യങ്ങള്‍ക്കു പുറമേയാണ് കടലിലേയ്ക്കുളള ഈ മാലിന്യ തളളല്‍ . ഇവയില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്നതാണ് കണ്ടെത്തല്‍ . ഓരോ വര്‍ഷവും എട്ടു മില്യണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തളളുന്നുവെന്നാണ് കണക്ക്

oceanday-08

ഇതു കാരണം മത്സ്യസമ്പത്തിനു ഭീഷണിയാവുമോ എന്ന ആശങ്കയുമുണ്ട്. കാലാവസ്ഥ, ജൈവ വൈവിധ്യം എന്നിവയില്‍ സമുദ്രങ്ങളുടെ പങ്ക് വലുതാണ്. അതുകൊണ്ടു തന്നെ സമുദ്ര സംരക്ഷണമെന്നത് വളരെ യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ''ആരോഗ്യമുളള കടല്‍, ആരോഗ്യമുളള ഭൂമി'' എന്നതാണ് ഈ വര്‍ഷത്തെ സമുദ്രദിനത്തിന്റെ വിഷയം

1992 മുതല്‍ കാനഡയാണ് ആദ്യമായി ജൂണ്‍ എട്ട് സമുദ്രദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2008 ല്‍ ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, അനധികൃതമായി കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ ബോധവത്ക്കരണം തുടങ്ങിയവയും സമുദ്രദിനാചരണത്തിന്റെ ഭാഗമാണ്. സമുദ്ര സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തില്‍ നിരവധി പദ്ധതികളുണ്ട്. 1650 ലധികം പരിസ്ഥിതി സംഘടനകളാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നത്.

English summary
This year's theme for World Oceans Day, marked on 8 June, is "healthy oceans, healthy planet" - to raise awareness of the devastating impact of plastic pollution on our wildlife, climate and health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X