കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയെ പരിഹസിച്ച കോമഡി സീരിയലിന് വിലക്ക്

  • By Meera Balan
Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച നേപ്പാള്‍ ടെലിവിഷന്‍ സീരി.യലിന് വിലക്ക്. നേപ്പാള്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'തിത്തോ സത്യ' എന്ന ഹാസ്യ പരമ്പരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തെ പരിഹസിച്ച് കൊണ്ട് കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ചതിനാണ് സീരിയലിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്ന എപ്പിസോഡിലാണ് മോദിയെ പരിഹസിയ്ക്കുന്നതായി കണ്ടെത്തിയത്. മോദിയെ പരിഹസിച്ചുവെന്ന് ആരോപിച്ചാണ് സീരിയലിന്റെ പ്രദര്‍ശനാനുമതി നിര്‍ത്തിയതെന്ന് നിര്‍മാതാവായ ദീപക് രാജ് ഗിരി പറഞ്ഞു.

Tito Sathya

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുഎസ് പ്രസിഡന്റെ ബരാക്ക് ഒബാമും തങ്ങളുടെ രാജ്യത്ത് ഇത്തരം ആക്ഷേപ ഹാസ്യങ്ങളില്‍പെട്ടാല്‍ പോലും അതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകില്ല. എന്നാല്‍ നേപ്പാളില്‍ അതല്ല അവസ്ഥ. കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒരു വിലയും ഇല്ലെന്ന് ദീപക് രാജ് ഗിരി പറഞ്ഞു.

കോമഡി താരമായ ഗിരി മുമ്പ് ദേശീയ റേഡിയോയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഒരു പരിപാടിയില്‍ പാര്‍ലമെന്റേറിയന്‍മാരെ പരിഹസിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കി. ദേശീയ ചാനലില്‍ തന്നെ ഒട്ടേറെ പ്രേക്ഷകരുള്ള കോമഡി സീരിയലാണ് തിത്തോ സത്യ. വിലക്കുള്ള ഭാഗങ്ങള്‍ നീക്കിയ ശേഷം സീരിയല്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുമെന്ന് ഗിരി അറിയിച്ചു.

English summary
The state-owned Nepal Television has banned an episode of Tito Satya, a popular television comedy serial, for reportedly satirising Indian Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X