കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറടി മാറ്റാന്‍ നഴ്സ് 30 രോഗികളെ മരുന്ന് കുത്തിവച്ച് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ഓവര്‍ഡോസ് കുത്തിവച്ച് 30 രോഗികളെ കൊന്നതായി മെയില്‍ നഴ്‌സിന്റെ കുറ്റസമ്മതം. 38കാരനായ മുന്‍ നഴ്‌സാണ് രോഗികളെ കൊന്നതായി മനശാസ്ത്രജ്ഞരോട് കുറ്റസമ്മതം നടത്തിയത്. കൊലപാതക കുറ്റത്തിനും കൊലപാതക ശ്രമത്തിനും വിചാരണ നേരിടുന്നതിനിടയിലാണ് നഴ്‌സിന്റെ കുമ്പസാരം.

മൂന്ന് പേരെ കൊല്ലുകയും രണ്ട് രോഗികളെ കൊല്ലാന്‍ ശ്രമിയ്ക്കുകയും ചെയ്തുവെന്ന കേസിലാണ് വടക്കന്‍ ജര്‍മ്മനിയിലെ ഓള്‍ഡന്‍ബര്‍ഗിലെ കോടതിയില്‍ നഴ്‌സ് വിചാരണ നേരിടുന്നത്. സെപ്റ്റംബര്‍ മുതലാണ് വിചാരണ ആരംഭിച്ചത്. ഇതിനിടയിലാണ് മനശാസ്ത്രഞ്ജരോട് താന്‍ മുപ്പത് കൊലപാതകങ്ങള്‍ ചെയ്തതായി നഴ്‌സ് കുറ്റസമ്മതം നടത്തിയത്.

Nurse

90 പേര്‍ക്കാണ് നഴ്‌സ് ഇത്തരത്തില്‍ ഓവര്‍ഡോസ് മരുന്ന് നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ഇതില്‍ 30 പേര്‍ മരിച്ചു. 60 പേര്‍ ആരോഗ്യനില വീണ്ടെടുത്തു.ഡെല്‍മന്‍ ഹോസ്റ്റിലെ ഒരു ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ജോലി നോക്കുന്നതിനിടെയാണ് നഴ്‌സ് കൊലപാതകങ്ങള്‍ നടത്തിയത്. 2003 മുതല്‍ 2005വരെയാണ് ഇയാള്‍ ജോലി ചെയ്തത്.

ഹൃദ്രോഗത്തിനുള്ള മരുന്നു ഓവര്‍ഡോസായി കുത്തിവച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടാവുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്ത് രോഗി മരിയ്ക്കും. മുന്‍പ് മറ്റ് ചില ക്ളിനിക്കുകളിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ വച്ച് ഇയാള്‍ കൊലപാതകം ചെയ്തിട്ടില്ലെന്നാണ് പറയുന്നത്.

English summary
Nurse kills more than 30 patients 'out of boredom'.38-year-old defendant confessed to the killings, over-medicated over 90 patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X