ഫിദല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ ഒബാമ പങ്കെടുക്കില്ല

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍; ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പങ്കെടുക്കില്ല. വൈസ് പ്രസിഡണ്ട് ജോ ബിഡണും ചടങ്ങില്‍ പങ്കെടുത്തേക്കില്ല. വൈറ്റ് ഹൗസ് പ്രസിഡണ്ട് ജോഷ് എയിസ്റ്റാണാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ സെക്രട്ടറി ജോണ്‍ കെറി ചടങ്ങില്‍ പങ്കെടുക്കാനാണ് സാധ്യത. റഷ്യന്‍ പ്രസിഡണ്ട് വഌഡ് മിര്‍ പുടിന്‍, കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചതാണ്.

fidel-obama

അതേസമയം വിവിധ രാജ്യങ്ങളില്‍ നിന്നായി പ്രമുഖ ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഡിസംബര്‍ നാലിന് സാന്റിയാഗോയിലാണ് കാസ്‌ട്രോയുടെ മൃതദേഹം സംസ്‌കരിക്കുക. ഏറെ നാളായി ചികിത്സയിലായിരുന്നു ഫിദല്‍ കാസ്‌ട്രോ നവംബര്‍ 26നാണ് ലോകത്തോട് വിടപറയുന്നത്. 90 വയസായിരുന്നു.

English summary
Obama, Biden will skip Fidel Castro’s funeral.
Please Wait while comments are loading...