കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള ബാധിച്ച യുവതിയെ ഒബാമ ആലിംഗനം ചെയ്തു

  • By Gokul
Google Oneindia Malayalam News

വാഷിങ്ടണ്‍: എബോള രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിത്തിലേക്ക് തിരിച്ചെത്തിയ യുവതിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആലിംഗനം ചെയ്തു. തന്നെ കാണാനായി വൈറ്റ്ഹൗസിലെത്തിയ നൈന പാം എന്ന നഴ്‌സിനെയാണ് ഒബാമ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. എബോള രോഗിയെ പരിചരിക്കുന്നതിനിടയിലാണ് നൈനയ്ക്ക് രോഗം പകര്‍ന്നത്.

നൈന രോഗ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് മേരിലാന്‍ഡ് ബെത് സെയ്ദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആദ്യത്തെ എബോള രോഗിയായിരുന്നു നൈന. മരണം ഏറെക്കുറെ ഉറപ്പായ രോഗത്തെ മറികടക്കാന്‍ ഡോക്ടര്‍മാരുടെ ശരിയായ ചികിത്സയാണ് നൈനയ്ക്ക് തുണയായത്. രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് നൈന ഒബാമയെ കാണാനെത്തിയത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നൈന പാം നന്ദി അറിയിച്ചു.

barack-obama

പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ നഴ്‌സായ നൈന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തോമസ് ഡങ്കനെ ചികിത്സിച്ച ടീമിലെ അംഗമായിരുന്നു. ആഫ്രിക്കയില്‍ നി്ന്നാണ് ഡങ്കന് രോഗം ബാധിച്ചത്. ഡങ്കനെ ശുശ്രൂഷിച്ച മറ്റൊരു നഴ്‌സ് അംബര്‍ വിന്‍സനും രോഗം ബാധിച്ചിരുന്നു. അവരും രോഗമുക്തി നേടിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരില്‍ 90 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങിയിരുന്നു. ഏകദേശം അയ്യായിരത്തോളം രോഗികള്‍ ഇതുവരെയായി എബോളം രോഗം ബാധിച്ച് മരിച്ചു. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രോഗത്തിനെതിരെയുള്ള വാക്‌സിന്‍ അടുത്തവര്‍ഷത്തോടെ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

English summary
Obama hugs Cured Ebola woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X