Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാൻ വിസ പുതുക്കുന്നതിന് വാക്സിൻ നിർബന്ധം: അംഗീകാരമുള്ളത് ഒമ്പത് വാക്സിനുകൾക്ക്

മസ്കത്ത്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനങ്ങളുമായി ഒമാൻ. സെപ്തംബർ ഒന്ന് മുതൽ പുതിയ വിസകൾ അനുവദിച്ച് തുടങ്ങുമെന്നാണ് റോയൽ ഒമാൻ പോലീസ് ഏറ്റവുമൊടുവിൽ ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ജനുവരിയ്ക്ക് ശേഷം അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടേയും കാലാവധി വർഷാവസാനം വരെ നീട്ടിയിട്ടുണ്ടെന്ന് മേജർ ജനറൽ അബ്ദുള്ള അൽ ഹർതി അറിയിച്ചിട്ടുണ്ട്.

1

ഒമാനിലേക്ക് വരുന്നവര്‍ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള എട്ട് കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചിട്ടുണ്ട്. സെപ്‍തംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ കാര്യത്തില്‍ ഭരണകൂടം വ്യക്തത വരുത്തിയിട്ടുള്ളത്.

2

യുഎസ് നിർമിത വാക്സിനായ ഫൈസര്‍ - ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രസെനേക, ആസ്ട്രസെനിക കൊവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോവാക്, മൊഡേണ, സ്‍പുട്‍നിക്, ചൈനീസ് നിർമിത വാക്സിൻ സിനോഫാം എന്നിവയ്കാണ് ഒമാൻ അംഗീകാരം നൽകിയിട്ടുള്ളത്. ഒമാനിലേക്ക് എത്തുന്നതിന് 14 ദിവസം മുമ്പ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് ചട്ടം. പിസിആർ പരിശോധനാ ഫലം കൈവശമുള്ളവരെയും യാത്ര ചെയ്യാനനുവദിക്കും. അതേ സമയം ജിസിസി പൌരന്മാർക്ക് പിസിആർ പരിശോധനയിൽ ഇളവ് അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തുവരികയാണെന്നും മേജർ ജനറൽ അബ്ദുല്ല അൽ ഹർതി പറഞ്ഞു.

3

ഒമാനിലുള്ള പ്രവാസികള്‍ക്ക് വിസ പുതുക്കുന്നതിനും കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്നും ചട്ടമുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അതേ സമയം ഒമാൻ- യുഎഇ കരാർതിർത്തികൾ സെപ്തംബർ ഒന്നുമുതൽ തുറന്നുനൽകുമെന്ന് ആരോഗ്യമന്ത്രാലയം തുറക്കുമെന്ന് ആരോഗ്യമന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി അറിയിപ്പിൽ വ്യക്തമാക്കി. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാൻ പൌരന്മാർക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

4

കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കം 18 രാജ്യത്തിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസം ഒമാന്‍ പിന്‍വലിച്ചത്. അവധിക്കായി നാട്ടിലെത്തി വിലക്കുകാരണം തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസകരമാകുന്നതാണ് പുതിയ തീരുമാനം. രാജ്യത്ത് അം​ഗീകാരമുള്ള ഒമ്പത് വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചവർക്ക് സെപ്തംബർ ഒന്നു മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം. ഇന്ത്യയിലെ കോവിഷീൽഡ് വാക്സിന് അം​ഗീകാരമുണ്ട്. വാക്‌സിൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയാകണമെന്നാണ് ചട്ടം. ഇതിന് പുറമേ 96 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ പരിശോധനാ ഫലം നെഗറ്റീവായവരെയും നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

5

കൊവിഡ് സർട്ടിഫിക്കറ്റിൽ സാധുവായ ക്യൂആർ കോഡ് ഉണ്ടായിരിക്കണമെന്നും നിർബന്ധമാണ്. ടെസ്റ്റ് നടത്താതെ രാജ്യത്ത് എത്തുന്നവർക്ക് മസ്‌കത്ത് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ പരിശോധന നടത്താം. എന്നാൽ ഫലം ലഭിക്കുംവരെ നിർബന്ധിത ക്വാറന്റൈൻ ഉണ്ടാകും. പോസിറ്റീവായവർ പത്ത് ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ 2021 ഏപ്രിലിലാണ് ഇന്ത്യന്‍ യാത്രാ വിമാനങ്ങൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. ഒമാനൊപ്പം മറ്റ് ഗൾഫ് രാജ്യങ്ങളും സമാനരീതിയിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+