കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ തൊഴിലാളികളുടെ എന്‍ഒസി ഒഴിവാക്കുന്നത് ജനുവരിയില്‍, ഒമാനില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി

Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനിലെ വിദേശി തൊഴിലാളികള്‍ക്ക് വേറൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എന്‍ഒസി വേണമെന്ന നിബന്ധന എടുത്തു കളയുന്നു. ഇത് ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി പറഞ്ഞു. ജനുവരിയില്‍ ഇത് നിലവില്‍ വരുമെന്നാണ് സൂചന. രാജ്യത്തിന്റെ തൊഴില്‍ നയത്തിലെ സുപ്രധാന മാറ്റമാണ് എന്‍ഒസി വ്യവസ്ഥ ഒഴിവാക്കലെന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു. ബഹ്‌റൈന്‍ തലസ്ഥാനമായ മാനമയില്‍ ഐഐഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

തൊഴില്‍ നയത്തില്‍ അടുത്ത കുറച്ച് ആഴ്ച്ചകളിലായി കാര്യമായിട്ടുള്ള മാറ്റങ്ങളാണ് വരിക. ഒമാനില്‍ ബിസിനസ് അന്തരീക്ഷം മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ ബുസൈദി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 എന്ന പദ്ധതിയുടെ ഭാഗമായാണ് എന്‍ഒസി വ്യവസ്ഥകള്‍ എടുത്തുമാറ്റുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറവമേ പുതിയ വരുമാന നികുതി നടപ്പാക്കാനും സബ്്‌സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

അതേസമയം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളും ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്ന് പ്രത്യേകം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിത്യജീവിത സുരക്ഷ ഉറപ്പിക്കാനായില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സുരക്ഷ ഒന്നുമല്ലെന്നും അല്‍ ബുസൈദി വ്യക്തമാക്കി. ഈ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ കുറഞ്ഞ വരുമാനമുള്ള പൗരന്‍മാരുടെ സംരക്ഷണം ആദ്യമുണ്ടാകും. ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനും വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.

ജനങ്ങള്‍ ദാരിദ്ര്യത്തിലാണെന്ന ഭയമില്ലാതെ ജീവിക്കുകയാണ് താന്‍ സുരക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സ്‌ഫോടക വസ്തുക്കള്‍ക്കിടയില്‍ ജീവിക്കുന്നുവെന്ന ഭയം പോലെയാണ്. സമാധാനത്തിനും സമൃദ്ധിയിലും ജീവിക്കുന്നവര്‍ മറ്റുള്ള പൗരന്‍മാരും അതുപോലെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുക. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സംഭാവന നല്‍കുക. അതിലൂടെ എല്ലാം ശരിയാവുമെന്നും അല്‍ ബുസൈദി പറഞ്ഞു. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് ഒരുമാസത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

English summary
oman foreign minister says they will scrap noc rule in january
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X