കയ്യടി ഒമാന്, ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം ഇങ്ങനെ...

 • Posted By: നിള
Subscribe to Oneindia Malayalam
cmsvideo
  ഓമന്‍ ഇടപെട്ട ഉഴുന്നാലിലിന്റെ മോചന രഹസ്യം ഇതാ | Oneindia Malayalam

  മസ്‌ക്കറ്റ്: ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ എന്ന സലേഷ്യന്‍ വൈദികനെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. യെമനില്‍ 80 ആളുകള്‍ താമസിക്കുന്ന വൃദ്ധസദനത്തില്‍ നിന്ന് 2106 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. വൃദ്ധസദനത്തിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

  ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് വലിയ കയ്യടി നേടുന്നത് ഒമാന്‍ വിദേശകാര്യ മന്ത്രാലയമാണ്. അച്ചനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാണ് ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ് ആവശ്യപ്പെട്ടത്. യെമനിലെ വിവിധ പ്രാദേശിക ഗ്രൂപ്പുകളുമായും വിമതരുമായിം മികച്ച ബന്ധം പുലര്‍ത്തുന്ന ഒമാന്റെ നയതന്ത്ര മികവ് ഈ ഘട്ടത്തില്‍ അഭിനന്ദിക്കപ്പെടണം. പുറത്തെത്തിയ ശേഷം ഫാദര്‍ ടോമും ഒമാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞിരുന്നു.

  father-tom

  ഇതാദ്യമായല്ല ഇക്കാര്യത്തില്‍ ഒമാന്റെ നയതന്ത്രമികവ് പ്രകടമാകുന്നത്. മുന്‍പും യെമനില്‍ അകപ്പെട്ട വിദേശ പൗരന്‍മാരെ ഒമാന്‍ രക്ഷപെടുത്തിയിട്ടുണ്ട്. യെമനുമായി മികച്ച നയതന്ത്ര ബന്ധമുള്ള രാജ്യമാണ് ഒമാന്‍. യെമനില്‍ കുടുങ്ങിക്കിടന്ന മലയാളികളും ഒമാന്റെ ഇടപെടല്‍ മൂലം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Oman helps find and rescue abducted Kerala priest Tom

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്