കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണിനെ കൂടുതല്‍ ഭയക്കേണ്ടതില്ല, ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ഡര്‍ബന്‍: ഒമൈക്രോണിനെ ലോകരാജ്യങ്ങള്‍ ഒരുപാട് ഭയപ്പെടേണ്ടതില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. രോഗം പടരുന്നുണ്ടെങ്കിലും ഇതുവരെ ഗൗരവമായ രീതിയിലേക്ക് അത് വളര്‍ന്നിട്ടില്ല. പലരിലും വളരെ സാധാരണ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിക്കുന്നത്. രോഗ തീവ്രത ഇതുവരെ അത് വര്‍ധിപ്പിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ഒമൈക്രോണിനെ പേടിച്ച് ലോകത്തെല്ലായിടത്തും ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അനുമതി നല്‍കാനാണ് വിവിധ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ തല്‍ക്കാലം മൂന്നാം ഡോസിന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ അത് വേണമെന്ന ആവശ്യം വളരെ ശക്തമാണ്. ഉടന്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

രാഹുല്‍ തിരിച്ചുവരും, പ്ലാനൊരുക്കുന്നത് സച്ചിന്‍, തുടക്കം രാജസ്ഥാനില്‍, ഗിയര്‍ മാറ്റി കോണ്‍ഗ്രസ്രാഹുല്‍ തിരിച്ചുവരും, പ്ലാനൊരുക്കുന്നത് സച്ചിന്‍, തുടക്കം രാജസ്ഥാനില്‍, ഗിയര്‍ മാറ്റി കോണ്‍ഗ്രസ്

1

കഴിഞ്ഞ മാസമാണ് ഒമൈക്രോണിനെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക മുന്നറിയിപ്പ് നല്‍കിയത്. ആഗോള തലത്തില്‍ പുതിയൊരു തരംഗത്തിന് ഇത് തുടക്കമിടുമെന്ന സൂചനയുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒന്‍പത് പ്രവിശ്യകളില്‍ പകുതിയിലും രോഗികളുടെ എണ്ണം വന്‍ തോതിലാണ് വര്‍ധിക്കുന്നത്. ആശുപത്രിയിലേക്ക് വരുന്ന കേസുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.. അതേസമയം ഇത്രയൊക്കെയാണെങ്കിലും മരണനിരക്ക് അത്രത്തോളം വര്‍ധിച്ചിട്ടില്ല. ആശുപത്രിയില്‍ എത്തുന്നവര്‍ രോഗം ഭേദമായി മടങ്ങി പോകുന്നുണ്ട്. ഒമൈക്രോണ്‍ മരണത്തിലേക്ക് നയിക്കാന്‍ മാത്രം ശക്തമായ വേരിയന്റല്ല എന്നാണ് വിലയിരുത്തല്‍.

അതേസമയം ഒമൈക്രോണ്‍ അപകടകാരിയല്ല എന്ന് പറയാന്‍ കുറച്ച് കൂടി സമയം ആവശ്യമാണെന്ന് ദക്ഷിണാഫ്രിക്കയിലെ വിദഗ്ധര്‍ പറയുന്നു. തീവ്രത വര്‍ധിക്കാനുള്ള സാധ്യത പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി ജോ പാഹല പറയുന്നു. ആശുപത്രിയിലേക്ക് വരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡാറ്റ പറയുന്നു. ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു എന്ന് വ്യക്തമായി. എന്നാല്‍ അത് ഒമൈക്രോണിന്റെ തീവ്രത കൊണ്ടാണെന്ന് പറയാനായിട്ടില്ലെന്നും പാഹല പറഞ്ഞു. നിത്യേന 20000 കേസുകള്‍ വെച്ചാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച്ച 19018 കേസുകളാണ് രേഖപ്പെടുത്തിയത്. പക്ഷേ 20 മരണങ്ങള്‍ മാത്രമാണ് സംഭവിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ മൂന്നാം തരംഗത്തെ തുടര്‍ന്ന് ഒരുദിവസം 26000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ഡെല്‍റ്റ വേരിയന്റിനെ തുടര്‍ന്നായിരുന്നു. 18 വയസ്സിന് മുകളിലുള്ള 38 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരെ മുന്നിലാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ സര്‍ക്കാരിന്റെ ടാര്‍ഗറ്റ് വെച്ച് നോക്കുമ്പോള്‍ വളരെ പിന്നിലാണ്. വാക്‌സിന്‍ എത്തിക്കുന്നതില്‍ വലിയ കാലതാമസവും അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നേരിട്ടിരുന്നു. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ വേഗവും കുറഞ്ഞിട്ടുണ്ട്. അതേസമയം ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ രണ്ടാ ംഡോസ് എടുത്ത് ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കും.

Recommended Video

cmsvideo
ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

യുപിയില്‍ 110 സീറ്റ് കുറയും, നാലിടത്ത് ബിജെപിക്ക് വെല്ലുവിളി, പഞ്ചാബില്‍ ത്രില്ലര്‍, എബിപി സര്‍വേയുപിയില്‍ 110 സീറ്റ് കുറയും, നാലിടത്ത് ബിജെപിക്ക് വെല്ലുവിളി, പഞ്ചാബില്‍ ത്രില്ലര്‍, എബിപി സര്‍വേ

English summary
omicron not increasing severity says south african scientists, a big relief to countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X