Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയുടെ ആക്രമണം അല്ല; പിന്നെയോ... പുതുവത്സരാഘോഷത്തിനിടെ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം!!!

പുതുവത്സരാഘോഷത്തിനിടെ ഫാം ഹൗസില്‍ വെച്ച് കുടുംബ സുഹൃത്ത് പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത് കൊന്നു.

ടെക്‌സസ് : പുതുവത്സര ആഘോഷത്തിനിടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. നായയുടെ ആക്രമണത്തില്‍ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന അറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന കാര്യങ്ങളാണ്

ദുരൂഹതകള്‍ നിറഞ്ഞ പുതുവത്സരാഘോഷം

ദുരൂഹതകള്‍ നിറഞ്ഞ പുതുവത്സരാഘോഷം

കാടിനോട് ചേര്‍ന്ന ഫാം ഹൗസാണ് ന്യൂയര്‍ ആഘോഷത്തിനായി ഐസക് കാര്‍ഡന്‍സു കുടുംബവും തെരഞ്ഞെടുത്തത്. എന്നാല്‍ മകള്‍ അപകടത്തില്‍ പെട്ടുവെന്നും നായയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്നുമാണ് കുടുംബാഗങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

പെണ്‍കുട്ടിയുടേത് ഗുരുതര പരിക്ക്.

പെണ്‍കുട്ടിയുടേത് ഗുരുതര പരിക്ക്.

ഫാം ഹൗസില്‍ എത്തിയ പൊലീസ് കാണുന്നത് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റല്‍ ഹെരാരെയാണ്. അല്‍പം സമയത്തിനകം തന്നെ ക്രിസ്റ്റല്‍ മരിച്ചു. മുറിവുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് ഒരു കാര്യം വ്യക്തമായി...

നായയുടെ ആക്രമണം അല്ല

നായയുടെ ആക്രമണം അല്ല

പരിക്കുകള്‍ പരിശോധിച്ച പൊലീസിന് ഒരു കാര്യം വ്യക്തമായി പെണ്‍കുട്ടിയെ ആക്രമിച്ചത് നായ അല്ല. ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ക്രിസ്റ്റല്‍ വിധേയയാരിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഒരാള്‍ അറസ്റ്റില്‍

ഒരാള്‍ അറസ്റ്റില്‍

മരണവുമായി ബന്ധപ്പെട്ട് ഫാം ഹൗസില്‍ കൂടിയിരുന്ന ക്രിസ്റ്റലിന്‌റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ഇതിന്‌റെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രിസ്റ്റലിന്‌റെ കുടുംബ സുഹൃത്തായ ഐസക് കാര്‍ഡന്‌സ് ആണ് പൊലീസ് പിടിയിലായിരിക്കുന്നത്.

നടന്നത് ക്രൂര പീഡനം

നടന്നത് ക്രൂര പീഡനം

ന്യൂയര്‍ പാര്‍ട്ടിയ്ക്ക് ഇടെ ഐസക്ക് പെണ്‍കുട്ടിയോട് ലൈംഗിക താല്‍പര്യം വെളിപ്പുടുത്തിയെങ്കിലും ക്രിസ്റ്റല്‍ അത് നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് ക്രിസ്റ്റലിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത്ര ക്രൂരമായ കൊലപാതകം അന്വേഷിക്കേണ്ടി വരുന്നത് ആദ്യമായാണെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+