ലണ്ടന്‍ മോസ്‌കിനു മുന്നില്‍ വാഹനം ഇടിച്ചുകയറ്റി ആക്രമണം;ഒരാള്‍ മരിച്ചു

Subscribe to Oneindia Malayalam

ലണ്ടന്‍: ലണ്ടന്‍ മോസ്‌കിനു സമീപം വിശ്വാസികള്‍ക്കു നേരെ വാഹനമിടിച്ചു കയറ്റി ആക്രമണം.
എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ആളാണ് മരിച്ചത്.
പള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം പുറത്തിറങ്ങയ വിശ്വാസികളുടെ നേരെയാണ് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. റമദാന്‍ പ്രാര്‍ത്ഥനക്കു ശേഷം പുറത്തിറങ്ങിയ വിശ്വാസികളുടെ നേരെയാണ് വാന്‍ ഇടിച്ചു കയറിയത്. വാന്‍ വിശ്വാസികളുടെ നേരെ മന:പൂര്‍വ്വം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ലണ്ടന്‍ ബ്രിട്ടന്‍ മുസ്ലീം കൗണ്‍സില്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.50 ഓടു കൂടിയാണ് സംഭവം. ആളുകള്‍ ഉറക്കെ നിലവിളിക്കുന്നതായി കേട്ടതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും ദൃക്‌സാക്ഷിയായ ഡേവിഡ് റോബിന്‍സണ്‍ എഎഫ്പി ന്യൂസിനോട് പറഞ്ഞു.

mosque

ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡിനു സമീപമുള്ള മോസ്‌കിലാണ് സംഭവം. ഒരു കാലത്ത് റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ കേന്ദ്രമായിരുന്നു ഇവിടം. എന്നാല്‍ സമീപ കാലത്തായി ഈ അവസ്ഥക്ക് മാറ്റം വന്നിരുന്നു.

English summary
One arrested after vehicle rams worshippers near London mosque
Please Wait while comments are loading...