• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയുടെ നിര്‍ണായക തീരുമാനം ഇന്ന്; ഉറ്റുനോക്കി ഇന്ത്യ, അനുകൂലമായില്ലെങ്കില്‍ വന്‍ തിരിച്ചടി!!

അല്‍ജിയേഴ്‌സ്: ഒക്ടോബര്‍ 23 ഞായറാഴ്ച. നിര്‍ണായക യോഗം അല്‍ജീരിയയില്‍ നടക്കുന്നു. എല്ലാവരുടെയും നോട്ടം സൗദിയുടെ പ്രതിനിധിയിലേക്കാണ്. അവരെന്ത് തീരുമാനമെടുക്കും. ആ തീരുമാനമാണ് ലോകത്തിന്റെ സാമ്പത്തിക ഭദ്രത നിര്‍ണയിക്കുക. പിടിവാശി തുടര്‍ന്നാല്‍ ലോകം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രതിനിധികളോട് സമവായത്തിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്ര പ്രതീക്ഷയ്ക്ക് വകയില്ലാത്ത തീരുമാനമാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിവരം. ലോക മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളും ഇന്ന് അല്‍ജീരിയയിലെ ഈ യോഗത്തെ കുറിച്ചാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 വിഷയം എണ്ണവിലയാണ്

വിഷയം എണ്ണവിലയാണ്

വിഷയം എണ്ണവിലയാണ്. ലോകത്തെ മൊത്തം കയറ്റുമതി-ഇറക്കുമതികളെ ബാധിക്കുന്നതാണ് പ്രശ്‌നം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇടപാട് നടക്കുന്ന ഒരു വസ്തുവാണ് എണ്ണ. ലോക ചലനം നിര്‍ണയിക്കുന്ന വസ്തു. ഇതിന്റെ വില തീരുമാനിക്കുന്നത് എണ്ണയുല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ആണ്. ഇവരുടെ നിര്‍ണായക യോഗമാണ് അല്‍ജീരിയന്‍ തലസ്ഥാനത്ത് നടക്കുന്നത്. കൂടെ വന്‍കിട രാജ്യങ്ങളുടെ പ്രതിനിധികളുമുണ്ട്.

ഈ രണ്ട് കാര്യങ്ങള്‍...

ഈ രണ്ട് കാര്യങ്ങള്‍...

എണ്ണ ഉല്‍പ്പാദനം ഒപെക് രാജ്യങ്ങള്‍ കുറച്ചിരിക്കുന്നു. ഇറാന്റെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുന്നു. ഈ രണ്ട് കാര്യങ്ങളാണ് വില ആഗോളവിപണിയില്‍ ഉയരാന്‍ കാരണം. ഒന്നുകില്‍ ഇറാന്റെ എണ്ണക്കെതിരായ ഉപരോധം ഒഴിവാക്കാന്‍ അമേരിക്ക തയ്യാറാകണം. നിലവിലെ സാഹചര്യത്തില്‍ അതൊരിക്കലും സംഭവിക്കില്ല. മറ്റൊരു പരിഹാര മാര്‍ഗം എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ്. അതാണ് ഒപെക് രാജ്യങ്ങള്‍ തീരുമാനിക്കേണ്ടത്.

കൃത്യമായ തീരൂമാനമില്ല

കൃത്യമായ തീരൂമാനമില്ല

ശനിയാഴ്ച ഒപെക് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അല്‍ജീരിയയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ കൃത്യമായ തീരുമാനമെടുക്കാന്‍ യോഗത്തിന് സാധിച്ചില്ല. ഞായറാഴ്ചയാണ് മന്ത്രിതല സമിതിയുടെ യോഗം. സൗദി, റഷ്യ, അമേരിക്ക തുടങ്ങി എണ്ണ വില തീരുമാനിക്കുന്ന പ്രധാന രാജ്യങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്.

 അമേരിക്കയാണ് പ്രശ്‌നം

അമേരിക്കയാണ് പ്രശ്‌നം

അമേരിക്ക ഇറാനെതിരെ ഉപരോധം ചുമത്തിയതാണ് നിലവിലെ പ്രശ്‌നം. ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഇറാനുമായി ആണവകരാറുണ്ടാക്കിയിരുന്നു. ഈ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍മാറി. മാത്രമല്ല, അവര്‍ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ നാലിനാണ് ഉപരോധം ശക്തിപ്പെടുക.

ഇറാന്‍ മാത്രമല്ല കുടുങ്ങുക

ഇറാന്‍ മാത്രമല്ല കുടുങ്ങുക

നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ലോകരാജ്യങ്ങള്‍ വാങ്ങരുതെന്നാണ് അമേരിക്കയുടെ താക്കീത്. ഇതോടെ ആഗോള വിപണിയില്‍ നിന്ന് ഇറാന്റെ എണ്ണ അപ്രത്യക്ഷമാകും. ഇറാന്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍ അകപ്പെടും. അതേസമയം തന്നെ ലോക രാജ്യങ്ങളും പ്രതിസന്ധിയിലാകും. അതെങ്ങനെയാണ്...

 നാല് ശക്തികള്‍

നാല് ശക്തികള്‍

ലോകത്ത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാംരാജ്യമാണ് ഇറാന്‍. സൗദി, റഷ്യ, അമേരിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ലോകത്തെ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നത്. ഇതില്‍ മൂന്നാം സ്ഥാനത്തുള്ള ഇറാന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായാല്‍ എണ്ണ ദൗര്‍ലഭ്യമുണ്ടാകും. ഈ സാഹചര്യമാണ് വില കുത്തനെ ഉയരാന്‍ കാരണമാകുന്നത്.

 നിര്‍ണായക തീരുമാനം

നിര്‍ണായക തീരുമാനം

ഇറാന്റെ എണ്ണയ്ക്ക് പകരം സൗദിയും മറ്റു ഒപെക് രാജ്യങ്ങളും കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഞായറാഴ്ച നടക്കുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. ജൂണില്‍ നടന്ന യോഗം കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രായോഗികമായി നടപ്പാക്കിയിരുന്നില്ല.

യൂറോപ്പ് മൗനത്തില്‍

യൂറോപ്പ് മൗനത്തില്‍

ഇറാനെതിരെ നിലവിലെ സാഹചര്യത്തില്‍ ഉപരോധം ചുമത്തുന്നതിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ യോജിക്കുന്നില്ല. എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് മുമ്പില്‍ അവര്‍ ശക്തമായ നിലപാട് എടുത്തിട്ടുമില്ല. ഉപരോധം ശക്തിപ്പെടുത്തിയാല്‍ ലോകത്തെ എണ്ണ കയറ്റുമതി തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വില വീണ്ടും വര്‍ധിക്കും.

അഞ്ച് ലക്ഷം ബാരല്‍

അഞ്ച് ലക്ഷം ബാരല്‍

അഞ്ച് ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം കൂടുതല്‍ ഉല്‍പ്പാദിപ്പാക്കാന്‍ ഒപെക് യോഗം തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ഓഗസ്റ്റില്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരാന്‍ കാരണം. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഒമാന്‍ മന്ത്രി പറയുന്നു

ഒമാന്‍ മന്ത്രി പറയുന്നു

ഒഗസ്റ്റിലെ ഉല്‍പ്പാദനത്തില്‍ പ്രതിദിനം ആറ് ലക്ഷം ബാരലിന്റെ കുറവാണ് വന്നതെന്ന് ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി പറഞ്ഞു. 2014ല്‍ എണ്ണവില കുത്തനെ കുറഞ്ഞിരുന്നു. വില ഉയര്‍ത്താന്‍ വേണ്ടി ഉല്‍പ്പാദനം കുറച്ചു. നിലവിലെ സാഹചര്യത്തില്‍ ഉപരോധവും മറ്റു സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമായതും എണ്ണവില വീണ്ടും ഉയരാന്‍ കാരണമായി.

 ഇന്ത്യ നേരിടുന്ന പ്രതിസന്ധി

ഇന്ത്യ നേരിടുന്ന പ്രതിസന്ധി

ഇന്ത്യ നേരിടുന്നത് ആഗോള വിപണിയിലെ വില വര്‍ധന മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച കൂടിയാണ്. മൂല്യം തകര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ വില നല്‍കിയാണ് എണ്ണ ഇറക്കുന്നത്. ഇതും ആഭ്യന്തര വിപണിയില്‍ വലക്കയറ്റത്തിന് കാരണായി. ഇനി സര്‍ക്കാര്‍ നികുതി കുറയ്ക്കുകയാണ് ഒരു പരിഹാരം. അതുണ്ടാകില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഞായറാഴ്ച നടക്കുന്ന യോഗം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പെട്രോള്‍ വില നൂറിലെത്തുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

English summary
OPEC and allies struggle to pump more oil as Iran supply falls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more