പാകിസ്താനെ കയ്യൊഴിഞ്ഞ യുഎസിനു പുതിയ കൂട്ടായി ഇന്ത്യ, ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമേരിയ്ക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ പാക് വിരുദ്ധ നിലാപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ . യുഎസിന്റെ നടപടി ഇന്ത്യൻ നിലപാടിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരാമാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് പാർലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നതിൽ പാകിസ്താന്റെ പങ്കു വളരെ വലുതാണെന്നു ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇന്ത്യയുടെ നിലപാട് സാധൂകരിക്കുന്നതാണ് യുഎസിന്റെ തീരുമാനം.

പാകിസ്താനെ തല്ലിയും ഇന്ത്യയെ തലോടിയും മുഷറഫ്; പാകിസ്താൻ ഒറ്റപ്പെടുന്നു; കാരണം അവർ തന്നെ...

പുതുവത്സര ദിനത്തിൽ പാകിസ്താനെതിരെ കടുത്ത നിലപാടുമായാണ്  അമേരിയ്ക്ക രംഗത്തെത്തിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നല്‍കിയിട്ടും പാകിസ്താന്റെ പക്കൽ നിന്ന് നുണയും വഞ്ചനയും മാത്രമാണ് ലഭിച്ചത്, ഇത് ഇനി നടക്കില്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു. അതേ സമയം ട്രംപിന്റെ പാക് വിരുദ്ധ സമീപനം ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പുതിയ വെബ് സൈറ്റുമായി രജനി, തമിഴ്നാട്ടിൽ മാറ്റത്തിനു വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് താരം

യുഎസിനെ സമാധാനപ്പിക്കാനുള്ള നീക്കം

യുഎസിനെ സമാധാനപ്പിക്കാനുള്ള നീക്കം

പാകിസ്താനെതിരെ അമേരിക്ക വാളോങ്ങിയപ്പോൾ സമാധാന ശ്രമവുമായി സർക്കാർ രംഗത്തെത്തുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ ത്വയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന രണ്ടു സംഘടനകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള ചെപ്പടിവിദ്യ കാണിച്ചു തങ്ങളെ പറ്റിക്കാൻ ശ്രമിക്കണ്ടെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. സയീദിനെതിരെ പാക് ഭരണകൂടം നടപടിയെടുക്കണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു.

 ഭീകരവിരുദ്ധ നിലപാട്

ഭീകരവിരുദ്ധ നിലപാട്

അമേരിക്കയിൽ ട്രംപ് സർക്കാർ അധികാരത്തിലേറിയ ശേഷം ഭീകരവരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. എന്നാൽ ഇത് പാകിസ്താന് അത്ര സുഖകരമായിരുന്നില്ല. പാകിസ്താന്‍ ഭീകരരുടെ സുരക്ഷിത താവളമാണെന്നും മേഖലയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹകരിച്ചില്ലെങ്കില്‍ പാകിസ്താനെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ട്രംപ് പല ആവർത്തി മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ 2017 ൽ അഫ്ഗാൻ സന്ദർശിച്ച യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പാകിസ്താനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു ഇന്ത്യയ്ക്കെതിരെ ഭീകരരെ തയ്യാറാക്കി വിടുന്നത് പാകിസ്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് പരിഗണന

ഇന്ത്യയ്ക്ക് പരിഗണന

പാകിസ്താനെ തള്ളിയപ്പോൾ ഇന്ത്യക്ക് കൈ കൊടുക്കുകയാണ് യുഎസ്. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുമെന്നു പറഞ്ഞ യുഎസ് പറഞ്ഞു. ഇന്ത്യയുമൊത്തുള്ള പ്രതിരോധ പങ്കാളിത്തത്തെയും യുഎസ് അംഗീകരിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ ആണവ വിപണിയായ പാകിസ്താനെ പരസ്യമായി തള്ളിപ്പറയുമ്പോഴും പാക് സർക്കാരുമായി ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പറയപ്പെടുന്നുണ്ട്.

അമേരിക്കയുടെ സഹായം വേണ്ട

അമേരിക്കയുടെ സഹായം വേണ്ട

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ അസീഫ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ തുറന്നടിച്ചു. നേരത്തെ തന്നെ യുഎസുമായി ഇടപാടുകൾക്ക് തങ്ങളില്ലെന്നും അറിയിച്ചിരുന്നെന്നു. അതിനാൽ തന്നെ ട്രംപിന്റെ വിലക്കുകൾ തങ്ങളെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക പാകിസ്താനു നൽകി ധനസഹായത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിടാനും പാകിസ്താന്‌‍ തയ്യാറാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ndia welcomed US President Donald Trump's tough message to Pakistan on terrorism, saying that "our stand is vindicated as far as the role of Pakistan is concerned in perpetrating terrorism".

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്