ചോരക്കളമായി യുക്രൈൻ, സൈനികരടക്കം നൂറോളം പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ദില്ലി: യുക്രൈന് മേൽ റഷ്യ കനത്ത യുദ്ധം തുടരുന്നതിനിടെ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി യുക്രൈന്‍ സൈന്യം രംഗത്ത് എത്തി. അന്‍പതോളം റഷ്യന്‍ കടന്നുകയറ്റക്കാരെ വധിച്ചു എന്നാണ് യുക്രൈന്‍ വ്യക്തമാക്കിയിരിക്കുന്നത്. 6 റഷ്യന്‍ യുദ്ധവിമാനങ്ങളും 2 ഹെലികോപ്റ്ററുകളും വെടിവെച്ച് തകര്‍ത്തു എന്നും യുക്രൈന്‍ അവകാശപ്പെടുന്നു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച യുദ്ധം പത്ത് മണിക്കൂറോളം പിന്നിട്ടിരിക്കുകയാണ്.
ക്രിമീന്‍ അതിര്‍ത്തിയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അതിര്‍ത്തി സംരക്ഷണ സേന നേരത്തെ അറിയിച്ചിരുന്നു. ഉക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തുകയാണ്. 40ല്‍ കൂടുതല്‍ യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നതായാണ് ഉക്രൈന്‍ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവ് അറിയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാധാരണക്കാരായ പത്തോളം പേരും റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ ഒലേക്‌സി അരെസ്‌റ്റോവിച്ച് മാധ്യമങ്ങളെ അറിയിച്ചു.
Mariupol Radar base #Ukrine#RussiaUkraineConflict pic.twitter.com/Mzg4zExPXV
— Aviator (@ProudISI) February 24, 2022












Click it and Unblock the Notifications