കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; ക്രൂയിസ് കപ്പലായ കാര്‍ണിവലില്‍ 6000 ലധികം പേര്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

  • By Anupama
Google Oneindia Malayalam News

6000 പേര്‍ ഇപ്പോഴും കടലില്‍ കപ്പലുകളില്‍ കുടുങ്ങി കിടക്കുന്നതായി ക്രൂയിസ് കപ്പലായ കാര്‍ണിവലിന്റെ വെളിപ്പെടുത്തല്‍. എസ് ഇ സി ഫയലിങിലാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ കമ്പനി 6 ബില്ല്യന്‍ ഡോളര്‍ സഹായം തേടുന്നതായും കമ്പനി അറിയിച്ചു.

'ഞങ്ങളുടെ എല്ലാ കപ്പലുകളും യാത്രക്കാരെ പലസ്ഥലങ്ങളിലായി എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഏകദേശം 6000 യാത്രക്കാര്‍ ഇപ്പോഴും കപ്പലുകളില്‍ കടലില്‍ കുടുങ്ങി കിടക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെ യാത്രക്കാരെ തീരത്തിറക്കുമെന്നാണ് കരുതുന്നത്. ഞങ്ങളുടെ കൂടെയുള്ളവര്‍ക്ക് പലര്‍ക്കും അവരുടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. അവര്‍ക്ക് ഞങ്ങള്‍ ഭക്ഷണവും പാര്‍പ്പിടവും ഒരുക്കും' കമ്പനി ഫയലിംഗില്‍ അറിയിച്ചു. 45 ബില്യണ്‍ ഡോളറാണ് ക്രൂയിസ് കപ്പലിന്റെ വിപണി.

carnival

കൊറോണ രോഗം പടര്‍ന്നതിന് പിന്നാലെ ലോകവ്യാപകമായി ആഢംബര ക്രൂയിസ് ബിസിനസ്് ഇടിഞ്ഞിരുന്നു. രോഗികള്‍ക്കും യാത്രക്കാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്തതും അന്താരാഷ്ട്ര സമുദ്ര പാതയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അടുക്കാന്‍ അനുമതി ലഭിക്കാത്തതും നിരവധി ക്രൂയിസ് കപ്പലുകള്‍ ഒറ്റപ്പെട്ട സംഭവവുമുണ്ടായിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും ഗുരുതരമായ സ്ഥിതിയായിരുന്നു ക്രൂയിസ് കപ്പലുകളില്‍ രോഗം ബാധിച്ചവരുടേത്. ജപ്പാന്‍ തീരത്ത് എത്തിയ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 700 പേര്‍ക്കായിരുന്നു കൊറോണ രോഗം സ്ഥിരീകരിച്ചത്.

ദി ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന കപ്പല്‍ കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡ് തുറമുഖത്ത് അടുപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കപ്പലിലെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കപ്പിലെ 21 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. 19 പേര്‍ ജീവനക്കാരും 2 പേര്‍ യാത്രക്കാരുമായിരുന്നു. ഇവര്‍ രണ്ട് പേരും യുഎസ് പൗരന്മാര്‍ തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ട്. കപ്പലില്‍ നിന്നും ഒഴിപ്പിക്കുന്നവരെ കാലിഫോര്‍ണിയയില്‍ സജ്ജീകരിച്ച പ്രത്യേക സംവിധാനത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം.

മാര്‍ച്ച് രണ്ടാം തിയ്യതിയായിരുന്നു ഡയമണ്ട് പ്രിന്‍സസ് തീരമടുക്കുന്നത്, അത് വരേയും കപ്പലിലെ 700 ഓളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും സധൈര്യം മുന്നോട്ട് പോയ ക്യാപ്റ്റന്‍ അമര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡയമണ്ട് പ്രിന്‍സസിന്റെ ക്യാപ്റ്റന്‍ യഥാര്‍ത്ഥ രത്‌നം തന്നെയായിരുന്നുവെന്നായിരുന്നു കപ്പലിന്റെ ഉടമസ്ഥരായ പ്രിന്‍സസ് ക്രൂയിസസ് വിശേഷിപ്പിച്ചത്.

ആഗോള തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. കൊറോണ ബാധിച്ച് ലോകത്താകമാനം 42000 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാലായിരം പേരാണ് മരണപ്പെട്ടത്. യുഎസില്‍ മാത്രം ചൊവ്വാഴ്ച്ച 800 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 3700 ആയി.

ഇറ്റലിയില്‍ മാത്രം മരണസംഖ്യ 12438 കടന്നു. ഇന്നലെ മാത്രം 837 പേരാണ് മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണവും ഇറ്റലിയില്‍ ഒരു ലക്ഷം പിന്നിട്ടു. സ്‌പെയിനിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 748 മരണങ്ങളാണ്.

English summary
Over 6000 People still on Board Carnival Cruise Ships During Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X