കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയേക്കാൾ പേടിക്കണം പാകിസ്താനെ; യുഎസിന്റെ മുന്നറിയിപ്പ്, തകർത്ത് തരിപ്പണമാക്കും

പാകിസ്തന്റെ കൈവശമുള്ള ആണവായുധങ്ങൾ മറ്റുള്ള രാജ്യങ്ങൾക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുണ്ട്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തരകൊറിയയേക്കൾ അപകടകാരിയാണ് പാകിസ്താനെന്ന് യുഎസ് . മുൻ യുഎസ് സെനറ്റർ ലാറി പ്രെസ്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്തന്റെ കൈവശമുള്ള ആണവായുധങ്ങൾ മറ്റുള്ള രാജ്യങ്ങൾക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങൾ തീവ്രവാദികൾ മേഷ്ടിപ്പെടാനോ സൈനികരാൽ വിൽക്കപ്പെടാനോ സാധ്യതയുണ്ടെന്ന് ലാറി ചൂണ്ടിക്കാട്ടുന്നുണ്ട്.‌

pakistan

പാകിസ്താൻ ആണവായുധങ്ങൾ യുഎസിനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ആണവായുധങ്ങൾ പാകിസ്താൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കുമെന്ന് കരുതുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്താന്റെ ആണവായുധങ്ങൾക്കു മേൽ ആരുടേയപും നിയന്ത്രണങ്ങളില്ല. അതിനാൽ തന്നെ ലോകത്തെവിടേയും ആണവായുധങ്ങൾ എത്തിക്കാൻ ഇവർക്ക് കഴിയുമെന്നും ലാറി അറിയിച്ചു. പ്രെസ്‌ലർ ഹുഡ്സൺ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

പാനമ അഴിമതിക്കേസ്, നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്, വിദേശത്ത് നിന്ന് മടങ്ങി വന്നാൽ അറസ്റ്റ്പാനമ അഴിമതിക്കേസ്, നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്, വിദേശത്ത് നിന്ന് മടങ്ങി വന്നാൽ അറസ്റ്റ്

പാകിസ്താനും ഉത്തരകൊറിയയും ഒരുപോലെയാണെന്നും ലാറി പ്രെസ്ലർ പറയുന്നുണ്ട്. പാകിസ്താനെതിരേയും ഉത്തര കൊറിയയ്ക്കെതിരോയും രൂക്ഷമായ വിമർശനമാണ് ലാറി ഉന്നയിച്ചത്. ഇരുവരും ചതിയൻമാരാണെന്നും അദ്ദേഹം പറയുന്നുണ്ട്. സ്വന്തം മണ്ണിൽ ഭീകരരെ വളർത്തുന്ന രാജ്യമാണ് പാകിസ്താൻ അതേസമയം അണവപരീക്ഷണങ്ങൾ കൊണ്ട് മറ്റുരാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയാണ് ഉത്തര കൊറിയ

English summary
Pakistan is more dangerous than North Korea as it does not have a centralised control on its nuclear weapons, making them vulnerable to theft and sale, a former top American Senator warned, describing both the nations as rogue states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X