ഇന്ത്യയ്ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കി! കുല്‍ഭൂഷണ് ഭാര്യയെക്കാണാന്‍ അനുമതി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഒടുവില്‍ ഇന്ത്യക്ക് മുന്നില്‍ പാകിസ്താന്‍ മുട്ടുമടക്കി, കുല്‍ഭൂഷണ് ഭാര്യയെ കാണാം

  ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി. പാകിസ്താനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

   കുല്‍ഭൂഷണെ കാണുന്നതിനായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിച്ച പാകിസ്താന്‍ കേസ് പരിഗണിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിലും പൊള്ളവാദങ്ങളാണ് ഉയര്‍ത്തിയത്. കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പരിഗണിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിലും പൊള്ളവാദങ്ങളാണ് ഉയര്‍ത്തിയത്. കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതി പാകിസ്താനോട് നിര്‍ദേശിച്ചിരുന്നു.

   അറസ്റ്റ് ഇറാനിൽ നിന്ന്!!!.

  അറസ്റ്റ് ഇറാനിൽ നിന്ന്!!!.


  2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് കുല്‍ഭൂഷണ്‍ എന്ന ആരോപമാണ് പാകിസ്താന്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാകിസ്താൻ പറയുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

  യാദവിന്റെ കുറ്റസമ്മതം

  യാദവിന്റെ കുറ്റസമ്മതം


  കുൽഭൂഷൻ യാദവ് പാക് കരസേന സൈനിക മേധാവിക്ക് ദയാഹർജി നൽകിയെന്ന് പാക് സൈന്യത്തിന്റെ വാദം. താൻ മൂലം നിരപരാധികളായ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും,പാകിസ്താനിൽ ചാര പ്രവർത്തനങ്ങളിലും ഭീകരവാദ പ്രവർത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നതായി യാദവ് കുറ്റസമ്മതം നടത്തിയെന്നും ഇത് വീഡിയോയില്‍ പകര്‍ത്തിയെന്നുമാണ് പാക് വാദം.

   16 തവണ നിരസിച്ചു

  16 തവണ നിരസിച്ചു

  പാകിസ്താൻ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനെന്ന് ആരോപിച്ച് മുദ്രകുത്തി അറസ്റ്റ് ചെയ്ത കുൽഭൂഷണെ ബന്ധപ്പെടാൻ ഇന്ത്യ 16 തവണ ശ്രമിച്ചിരുന്നുവെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ ആവശ്യം നിരന്തരം തള്ളിക്കളയുകായിയുരുന്നുവെന്നും ഇന്ത്യൻ പ്രതിനിധി ദീപക് മിത്തൽ കോടതിയിൽ വ്യക്തമാക്കി. യാദവിനെതിരെയുള്ള കുറ്റ പത്രം തയ്യാറാക്കാനും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

  വിയന്ന പ്രോട്ടോക്കോൾ ലംഘിച്ചു!!

  വിയന്ന പ്രോട്ടോക്കോൾ ലംഘിച്ചു!!

  ഇന്ത്യൻ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ഇന്ത്യയുടെ 16 തവണത്തെ ശ്രമങ്ങളും തള്ളിക്കളഞ്ഞ് യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ നീക്കം വിയന്ന പ്രോട്ടോക്കോളിന്‍റെ ലംഘനമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. യാദവിന്‍റെ കാണാൻ അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും ഉത്തരമില്ലാതെ കിടക്കുകയാണ്. യാദവിന്‍റെ ബന്ധുക്കൾക്ക് യാദവിന്റെ രക്ഷിതാക്കള്‍ക്ക് പാസ്പോർട്ട് അനുവദിക്കാനുള്ള സുഷമാ സ്വരാജിന്‍റെ അപേക്ഷയും പാകിസ്താൻ കണക്കിലെടുത്തില്ല. ഏപ്രില്‍ 27നായിരുന്നു സംഭവം.

   ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

  ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ


  46 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ കുല്‍ഭൂഷൺ യാദവ് വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലോടെ പാക് സൈനിക കോടതി ഉത്തരവ് സ്റ്റേ ചെയ്ത കേസിൽ മെയ് 15ന് അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേൾക്കും. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരാവുക. ഇന്ത്യ 16 തവണ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പാകിസ്താൻ ഇതെല്ലാം തള്ളിക്കള‍ഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

   നീതി തേടി ഇന്ത്യ

  നീതി തേടി ഇന്ത്യ

  അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയാണ് കോടതിയെ സമീപിപ്പിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. യാദവിൻറെ വധശിക്ഷയും സ്റ്റേ ചെയ്തിരുന്നു. ഇരു രാജ്യങ്ങളുടേയും വാദം കേട്ട കോടതിയാണ് കേസില്‍ അന്തിമ വിധി പറയുക. യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പാകിസ്താന്‍ തള്ളിക്കളഞ്ഞതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

  വീഡിയോ വൈറൽ

  വീഡിയോ വൈറൽ

  കുൽഭൂഷൺ യാദവിനെ ഇറാനില്‍ നിന്നാണ് പാകിസ്താന്‍ പിടികൂടിയതെന്ന മുൻ പാക് ഐഎസ്ഐ ഉദ്യോദസ്ഥന്‍റെ വെളിപ്പെടുത്തലിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഐഎസ്ഐ ഉദ്യോഗസ്ഥനായ ലഫ്. ജനറല്‍ അംജദ് ഷോയിബാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  After denying repeated requests from New Delhi for consular access to detained Indian national Kulbhushan Jadhav, Islamabad said on Friday that it has informed the Indian High Commission here that it would allow him to meet his wife.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്