കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകര്‍ക്ക് തോക്ക് കൊണ്ടുപോകാം... തമാശയ്ക്കല്ല

Google Oneindia Malayalam News

ഇസ്ലാമാബാദ്: അധ്യാപകര്‍ കോളേജില്‍ പോകുന്നത് പഠിപ്പിയ്ക്കാനല്ലേ... അവര്‍ക്കെന്തിനാണ് തോക്ക് എന്ന് ചോദിയ്ക്കരുത്. സംഗതി പാകിസ്താനിലാണ്. അവിടെ ചെലപ്പോള്‍ കോളേജില്‍ മാത്രമല്ല, സ്‌കൂളില്‍ പോലും തോക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്.

വടക്കുപടിഞ്ഞാറല്‍ പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കാണ് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയിരിയ്ക്കുന്നത്. കഴിഞ്ഞ ജനുവരി 20 ന് ഈ സര്‍വ്വകലാശാലയില്‍ താലിബാന്‍ നടത്തിയ വെടിവപ്പില്‍ 20 പേരായിരുന്നു കൊല്ലപ്പെട്ടത്.

Gun

വെടിവപ്പിന് ശേഷം ഇപ്പോഴാണ് യൂണിവേഴ്‌സിറ്റി വീണ്ടും തുറക്കുന്നത്. താലിബാന്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് തോക്ക് അനുവദിച്ചിരിയ്ക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് കൊണ്ടുവരാനുള്ള അവകാശമില്ല.

സ്‌കൂളുകള്‍ക്ക് നേരേയും കോളേജുകള്‍ക്ക് നേരേയും ഇനിയും ആക്രമണം ഉണ്ടാകും എന്നാണ് താലിബാന്‍ ഇപ്പോഴും ഉയര്‍ത്തുന്ന ഭീഷണി. കഴിഞ്ഞ വര്‍ഷം പെഷവാറിലെ സ്‌കൂളില്‍ നടത്തിയ കൂട്ടക്കൊലയില്‍ 134 വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ടത്.

ലൈസന്‍സ് ഉള്ള തോക്ക് മാത്രമേ കൈവശം വയ്ക്കാവൂ എന്നാണ് നിഷ്‌കര്‍ഷ. അധ്യാപകര്‍ ഒരു കാരണവശാലും തോക്ക് ക്ലാസ്സ് മുറിയില്‍ കൊണ്ടുപോവുകയും ചെയ്യരുത്.

ഭീകരാക്രമണത്തിന് ശേഷം വീണ്ടും തുറന്ന് സര്‍വ്വകലാശാലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ആയുധധാരികളായ സുരക്ഷാ ജീവനക്കാരെ നിയമിച്ചു. സര്‍വ്വകലാശാലയുടെ ചുറ്റുമതിലിന്റെ ഉയരവും വര്‍ദ്ധിപ്പിച്ചു.

English summary
The university in northwest Pakistan where Taliban gunmen killed at least 20 people last month reopened for classes on Monday with teachers - but not students - allowed to carry weapons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X