പാക് അധീന കാശ്മീരില്‍ ചൈന-പാക് പ്രത്യേക സാമ്പത്തിക ഇടനാഴി, ചിത്രങ്ങള്‍ പുറത്ത്
ദില്ലി: പാക് അധിനിവേശ കശ്മീരില്‍ പാകിസ്താനും ചൈനയും പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് മോക്പോണ്ടസ് എന്ന പേരില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതെന്ന് ദേശീയ മാധ്യമായ ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. മേഖലയുടെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മേഖലയ്ക്കാവിശ്യമായ സാധ്യതാ പഠനങ്ങൾ 2016 മെയ്, ജൂൺ മാസങ്ങളിലാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സമയത്തുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ വാഹനങ്ങള്‍ നീങ്ങുന്നതും സെസിന് സമീപത്തായി ഒരു ഹെലിപാഡ് നിര്‍മ്മിച്ചതായും വ്യക്തമാണ്. വിഐപികളുടെ സന്ദര്‍ശനത്തിന് ലക്ഷ്യം വെച്ചുള്ളതാകാം ഇതെന്നാണ് കണക്കാക്കപെടുന്നത്.
ഗിൽജിത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ മോക്പോണ്ടാസ് ഉൾപ്പെടെ ഒൻപത് പ്രത്യേക സാമ്പത്തിക മേഖലകള്‍ അതിവേഗം നിര്‍മ്മിക്കുന്നതിന് 2019 മെയ് മാസത്തിലാണ് പാകിസ്ഥാൻ ബോർഡ് ഓഫ് ഇൻവെസ്റ്റ്മെൻറ് (ബോഐ) അംഗീകാരം നൽകിയത്. 2019 ഏപ്രിലിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ബീജിംഗ് സന്ദർശനത്തിനിടെയാണ് ചൈനയും പാകിസ്ഥാനും തമ്മിൽ ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്.
'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്
സെസിനായി 250 ഏക്കര്‍ പ്രദേശമാണ് പാകിസ്താൻ ഉപയോഗിച്ചതെന്ന് സർക്കാരിന്റെ സിപിഇസി വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ 750 ഏക്കറിലധികം സ്ഥലം ഇതിനായി ചൈന ഉപയോഗിക്കുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയ്ക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം ഉന്നയിച്ചിരുന്നു.
ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍