കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം... ഭീഷണി ഇന്ത്യക്ക്

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താാന്‍ കടുത്ത ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്‌റിക് ഇ ഇന്‍സാഫ് പാര്‍ട്ടിയും പാകിസ്താന്‍ അവാമി തെഹ്‌റീക് അധ്യക്ഷന്‍ താഹിറല്‍ ഖദ്രിയും പാക് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

നവാസ് ഷെരീഫിന്റെ രാജിക്ക് വേണ്ടി ഇമ്രാന്‍ ഖാനും ഖദ്രി.ും വ്യത്യസ്ത സമരങ്ങളാണ് ഇത്രനാളും നടത്തിയിരുന്നത്. എന്നാല്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഇമ്രാന്‍ഖാന്‍ നല്‍കിയ ആഹ്വാനത്തെ ഖദ്രിയും ഇപ്പോള്‍ പിന്തുണച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ സുരക്ഷക്കായി സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ് പാക് സര്‍ക്കാര്‍.

Pak Protest

പലപ്പോഴായി പട്ടാള അട്ടിമറികള്‍ നടന്ന രാജ്യമാണ് പാകിസ്താന്‍. നവാസ് ഷെരീഫിനെ അട്ടിമറിച്ചായിരുന്നു പര്‍വേസ് മുഷറഫ് രാജ്യാധികാരം പിടിച്ചടക്കിയത്. എന്നാല്‍ ഇത്തവണ പ്രതിഷേധക്കാര്‍ക്ക് സൈന്യത്തിന്റെ പിന്തുണയില്ലെന്നാണ് വിവരം.

പാര്‍ലമെന്റിന് മുന്നില്‍ തങ്ങള്‍ യോഗം ചേരുമെന്നാണ് ഖദ്രി അറിയിച്ചിരിക്കുന്നത്. ഈ യോഗത്തിലേക്ക് ഇമ്രാന്‍ ഖാനേയും ക്ഷണിച്ചിട്ടുണ്ട്. തങ്ങളെ തടയാന്‍ പോലീസോ പട്ടാളമോ ശ്രമിച്ചാല്‍ അക്രം ഉണ്ടാകുമെന്ന് ഇമ്രാന്‍ഖാന്‍ ഭീഷണി മുഴക്കുന്നുണ്ട്. നവാസ് ഷെരീഫിനെ വെറുതെവിടില്ലെന്നും ജയിലില്‍ അടക്കുമെന്നും ഇമ്രാന്‍ഖാന്‍ പറയുന്നു.

പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇന്ത്യക്കാണ് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുക. ആഭ്യന്തര സംഘര്‍ഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ ഇപ്പോള്‍ അതിര്‍ത്തിയില്‍ പാക് സൈന്യം ഇന്ത്യക്ക് മേരെ വെടിയുതിര്‍ക്കുന്നതെന്നും സംശയിക്കപ്പെടുന്നു. അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നവാസ് ഷെരീഫ് ശ്രമിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.

English summary
Thousands of protesters marched to Pakistani parliament on Tuesday as part of a bid to force Prime Minister Nawaz Sharif to resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X