കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ വീണ്ടും സൈനിക അട്ടിമറിക്ക് സാധ്യത?

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആളിക്കത്തുന്ന പ്രതിഷേധം പാകിസ്താനെ വീണ്ടും സൈനിക അട്ടിമറിയിലേക്ക് നയിക്കുമോ? പാക് സൈന്യം പ്രതിഷേധക്കാരെ ചര്‍ച്ചക്ക് വിളിച്ചതിനെ ഇങ്ങനെ കാണുന്നവരും കുറവല്ല.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇമ്രാന്‍ ഖാന്റെ തെഹ്‌റീക് ഇ ഇന്‍സാഫും അവാമി തെഹ്‌റീകും ആണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പാക് പാര്‍ലമെന്റിലേക്ക് ഇവര്‍ മാര്‍ച്ച ചെയ്യുകയാണ്.

Imran Khan

വിദേശകാര്യ മന്ത്രാലയങ്ങളടക്കം തന്ത്രപ്രധാന മേഖലയിലേക്ക് പ്രക്ഷോഭകര്‍ കടക്കാതിരിക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭകാരികളുമായി ചര്‍ച്ചക്ക് തയ്യാറായി സൈന്യം തന്നെ രംഗത്ത് വരുന്നത്. നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനാണ് പ്രക്ഷോഭകാരികളുമായി ചര്‍ച്ച നടത്തുന്നതെന്ന് സൈനിക മേധാവി മേജര്‍ ജനറല്‍ അസിം ബജ്വ പറഞ്ഞതായി സിന്‍ഹ്വ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമരക്കാര്‍ക്ക് സൈന്യത്തിന്റെ പിന്തുണയിലിലെന്നതായിരുന്നു ഇത്രനാളും നവാസ് ഷെരീഫിന്റെ ആശ്വാസം. ഒരിക്കല്‍ സൈന്യത്തിനാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ആളാണ് ഷെരീഫ്. അന്ന് സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷാറഫ് ഭരണം ഷെരീഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് സൈന്യം നടത്തുന്നതെന്നാണ് ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം. എന്നാല്‍ പാകിസ്താന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ എപ്പോള്‍ എന്ത് സംഭവിക്കും എന്ന് പറയാനാകാത്ത സ്ഥിതിയാണ്.

English summary
The Pakistan army on Wednesday called for dialogue to resolve the current political crisis in the country as thousands of anti-government protesters forced their way to reach the parliament building demanding resignation of Prime Minister Nawaz Sharif.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X