ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പുസ്തകം വായിക്കണമെന്ന് പാക് ആര്‍മി മേധാവി

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ആര്‍മി മേധാവ് ജനറര്‍ ഖമര്‍ ജാവേദ് ബജ്‌വ അടുത്തിടെ ആര്‍മി ഓഫീസര്‍മാരുടെ യോഗത്തില്‍ അസാധാരണമായ ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യയുടെ സൈന്യം എങ്ങിനെ അകന്നു നില്‍ക്കുന്നു എന്നതിനെക്കുറിച്ചുള്ള പുസ്തകം വായിക്കാനായിരുന്നു നിര്‍ദ്ദേശം.

യെലെ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സ്റ്റീവന്‍ ഐ വില്‍ക്കിങ്‌സണ്‍ എഴുതിയ പുസ്തകത്തില്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജനാധിപത്യം സൈന്യത്തെ എങ്ങിനെ മുന്നോട്ടുകൊണ്ടുപോയെന്ന് വിവരിക്കുന്നുണ്ട്. സൈനിക അട്ടിമറിയുണ്ടായ പാക്കിസ്ഥാനില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ത്യയുടെ സൈന്യവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്ന് പാക് മേധാവി ചൂണ്ടിക്കാട്ടുന്നു.

qamar-javed-bajwa

ഇന്ത്യന്‍ സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സൈന്യത്തിന് യാതൊരു പങ്കുമില്ലെന്നും സൈന്യം സര്‍ക്കാരിന്റെ കീഴില്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണെന്നും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാതെ പൂര്‍ണവിജയകരമായാണ് ഇന്ത്യന്‍ ജനാധിപത്യം അതിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പറയുന്നു.

ഇത്തരമൊരു പുസ്തകം പാക്കിസ്ഥാന്‍ സൈനിക ഓഫീസര്‍മാരോട് വായിക്കാന്‍ നിര്‍ദ്ദേശിച്ചത് സൈന്യവും പാക് സര്‍ക്കാരും തമ്മിലുള്ള മോശം ബന്ധം ഇല്ലാതാക്കാനാണ്. പലപ്പോഴും പാക് ഭരണത്തില്‍ ഇടപെടുന്ന സൈന്യം സ്വന്തമായ തീരുമാനങ്ങളെടുക്കുന്നതും പതിവാണ്. സൈന്യത്തെ മാറ്റിനിര്‍ത്തി ഭരിക്കാന്‍ കഴിയാത്തത് പാക്കിസ്ഥാനിലെ സര്‍ക്കാരുകള്‍ക്ക് എന്നും തലവേദനയായിരുന്നു.


English summary
Pakistan Army chief asks officers to read book on success of Indian democracy
Please Wait while comments are loading...