Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ ഭീകര സംഘടനകളെ നിരോധിക്കുന്നു

ഇസ്ലാമാബാദ്: പെഷവാര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര സംഘടനകള്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി പാക്കിസ്ഥാന്‍. രാജ്യത്ത് യഥേഷ്ടം ഭീകരവാദത്തിന്റെ വിത്തുകള്‍ പാകിയ ഭീകര സംഘടകള്‍ക്കെതിരെ പാക് സര്‍ക്കാര്‍ ഇതുവരെ കണ്ണടയ്ക്കുകയായിരുന്നെങ്കില്‍ ഇനി അത് ഉണ്ടാകില്ലെന്ന സൂചനകൂടിയാണ് ഭീകര സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം എന്നാണ് വിലയിരുത്തല്‍.

മുംബൈ ഭീകരാക്രണം ആസൂത്രണം ചെയ്ത ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ ജമാത്ത് ഉദ്ദവ (ജെ.യു.ഡി), അഫ്ഗാന്‍ ആസ്ഥാനമായുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവയാണ് നിരോധിച്ചത്. അടുത്തിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു.

taliban

ഹാഫീസ് സെയ്ദിന്റെ ജമാത്ത് ഉദ്ദവ നിരോധിക്കാന്‍ ഇന്ത്യ വളരെക്കാലമായി പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നുണ്ട്. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരെ ആക്രമണം നടത്തിയ സംഘടനയാണ് ജലാലുദ്ദീന്‍ ഹഖാനി രൂപീകരിച്ച ഹഖാനി നെറ്റ്‌വര്‍ക്ക്. 58 പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിരോധിക്കപ്പെട്ട സംഘടനകള്‍ താലിബാനുമായി പലകാര്യങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയാണ്. തെഹ്‌രികെ താലിബാന്‍ നേതാവ് മുല്ല ഫസ്ലുള്ളയെ കഴിഞ്ഞദിവസം അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളായിരുന്നു പെഷവാര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കരുതുന്നത്. പെഷവാര്‍ ആക്രമണത്തിനുശേഷം 17 ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+