പൈതൃകത്തില്‍ ഊറ്റം കൊണ്ടു!!ചെങ്കോട്ട പാകിസ്താനിലെന്ന്!!!തെറ്റു പറ്റിയതാര്‍ക്ക്..?

Subscribe to Oneindia Malayalam

ബീജിങ്: ചെങ്കോട്ട പാകിസ്താനിലെന്ന പേരില്‍ ദൃശ്യാവതരണം. പിന്നെ മാപ്പു പറച്ചില്‍. ഷാങ്ഹായ് കോ ഓപ്പറേഷന്‍(എസ്‌സിഒ) പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചെങ്കോട്ട പാകിസ്താന്റെ പൈതൃക സ്മാരകമാണെന്ന രീതിയില്‍ അവതരണം നടന്നത്. പാകിസ്താനിലെ ഷാലിമാര്‍ പൂന്തോട്ടത്തെക്കുറിച്ചുള്ള വിവരണം നടത്തിക്കൊണ്ടാണ് ചെങ്കോട്ടയുടെ ചിത്രം കാണിച്ചത്. ഷാലിമാര്‍ പൂന്തോട്ടത്തെക്കുറിച്ചു വിവരിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയ പതാക പാറുന്ന ദില്ലിയിലെ ചെങ്കോട്ടയാണ് പശ്ചാത്തലത്തില്‍ കാണിച്ചത്.

എന്നാല്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ തെറ്റു പറ്റിയ കാര്യം സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന് തെറ്റു പറ്റിയ കാര്യം എസ്‌സിഒ അധികൃതര്‍ സമ്മതിച്ചു. ഇന്ത്യക്കും പാകിസ്താനും പുറമേ മറ്റ് എസ്‌സിഒഅംഗങ്ങളായ ചൈന,റഷ്യ,ഖസാകിസ്താന്‍,ഉസ്ബകിസ്താന്‍,കിര്‍ഗിസ്താന്‍,താജികിസ്താന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. തെറ്റായ വിവരം നല്‍കിയത് എല്ലാവരിലും ആശയക്കുഴപ്പം ഉണ്ടാക്കി.

 redforte

തെറ്റു പറ്റിയത് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് എസ്‌സിഒ അധികൃതര്‍ ഖേദ പ്രകടനം നടത്തി. ചിത്രങ്ങളും വിവരങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്താതിരുന്നത് തങ്ങള്‍ക്കു പറ്റിയ വീഴ്ചയാണെന്ന് അധികൃതര്‍ സമ്മതിച്ചു.

English summary
Pakistan boasts about its history, but with a photo of Red Fort
Please Wait while comments are loading...