കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയായ ഡുറന്‍ഡ് ലൈനില്‍ പാകിസ്താന്‍റെ വേലി നിര്‍മ്മാണം, വേര്‍പിരിച്ചത് നിരവധി കുടംബങ്ങളെ....

  • By Desk
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്നിടങ്ങളിലെ വേലികളും മതിലുകളും സാധാരണമാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെ പങ്ക് വയ്ക്കലില്‍ ഉറ്റവര്‍ വേര്‍പെടുന്നത് തെക്കന്‍ ഏഷ്യയില്‍ സാധാരണമാണ്. ഇത്തരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്താന്‍ അതിര്‍ത്തി നിര്‍ണയത്തില്‍ നിരവധി കുടംബം വേര്‍പിരിഞ്ഞ് പോയതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയായ ‍ഡ്യൂറന്‍ഡ് ലൈനില്‍ പാക് സൈനികര്‍ തീര്‍ത്ത മുള്ളുവേലിയാണ് കുടംബത്തെ വേര്‍പിരിച്ചിരിക്കുന്നത്.

<strong>കൊലയാളി പരാമർശം; കോടിയേരിയുടെ പരാതിയിൽ കെകെ രമയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!!</strong>കൊലയാളി പരാമർശം; കോടിയേരിയുടെ പരാതിയിൽ കെകെ രമയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!!

അതിര്‍ത്തിയില്‍ താമസിക്കുന്ന നിരവധി പേരെയാണ് പാകിസ്താന്റെ മുള്ളുവേലി വേര്‍തിരിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി ഡ്യൂറന്‍ഡ് രേഖയില്‍ താമസമാക്കിയ ഇവര്‍ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഖോസ്റ്റ് പ്രവിശ്യയിലെ ഗുര്‍ബ്‌സ് ജില്ലയിലെ ബാദ്ഷാ ഖാന്‍ എന്ന ഗ്രാമത്തെയാണ് അതിര്‍ത്തി വേലി സാരമായി ബാധിച്ചിരിക്കുന്നതെന്ന് അഫ്ഗാനിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Pakistan

തിരക്കേറിയ അതിര്‍ത്തി നഗരങ്ങളിലൊന്നാണ് ഗുലാം ഖാന്‍. പഷ്തൂണ്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇവിടെ കഴിയുന്നവര്‍. അതിര്‍ത്തിയില്‍ പാക് പട്ടാളത്തിന്‍റെ മുള്ളുവേലി ഗ്രാമത്തെ രണ്ടായി വിഭജിച്ചു. അതിനാല്‍ സ്‌കൂള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ അതിര്‍ത്തിക്കപ്പുറമായിരിക്കയാണ് ഗ്രാമീണര്‍ക്ക്.
2017 മുതല്‍ അതിര്‍ത്തിയില്‍ നിര്‍മാണം ആരംഭിച്ചിരുന്നെന്നും ദുരന്ത് ലൈനില്‍ അനധികൃതമായി കടക്കുന്നവരെ നിയന്ത്രിക്കുന്നതിനായാണ് ഈ വേലിയെന്നും പാകിസ്താന്‍ വിശദീകരിക്കുന്നു.

2600 കിലോമീറ്ററിലധികം നീളത്തിലാണ് വേലി. അഫ്ഗാനിസ്താനില്‍ യുഎസ് താലിബാനെതിരെ 9/11 ശേഷം അഫ്ഗാനില്‍ എത്തിയതുമുതല്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ ശ്രദ്ധ വച്ചിരുന്നു. ഇതാണ് അതിര്‍ത്തിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. കാലങ്ങളായി താമസമാക്കിയവര്‍ക്ക് പെട്ടെന്ന് ഒരു ഒഴിഞ്ഞ് പോക്കും സാധ്യമല്ല.

English summary
Pakistan build fencing in Pak Afghan border in durand line, unexpected move make the families separated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X