കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയോട് കശ്മീരിൽ കടുപ്പിച്ച് പാകിസ്താൻ... ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പാകിസ്താന് കരിദിനം

  • By S Swetha
Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പാകിസ്താൻ കരിദിനം ആയി ആചരിക്കുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തെ കരിദിനമായി ആചരിക്കാൻ തീരുമാനിച്ചത്. നിയന്ത്രണ രേഖയുടെ ഇരുവശത്തും ഇന്ത്യാവിരുദ്ധ റാലികൾ നടത്തും എന്നൊക്കെയാണ് പാക് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. പാകിസ്ഥാന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ഇതിന് പ്രാദേശിക സർക്കാരുകളുടെ സഹായവും ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ.

imran-khan1-

ഇതിനിടെ പാക് അധീന കശ്മീരിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സന്ദർശനം നടത്തുന്നുണ്ട്. കശ്മീർ വിഷയത്തിൽ തങ്ങൾ പിറകോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇപ്പോഴും പാകിസ്താൻ. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരേയും പോകും എന്നായിരുന്നു ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും ഒരേ ദിവസം ആണ് സ്വതന്ത്രരായത് എങ്കിലും, പാകിസ്താൻ സ്വാതന്ത്ര്യ ദിനം ആയി ആചരിക്കുന്നത് ഓഗസ്റ്റ് 14 ന് ആണ്.

English summary
Pakistan celebrates black day on behalf of scrapping of Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X