കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭ്യമല്ലാത്ത ഉള്ളടക്കം: ചാനലുകൾക്ക് നിരോധനം!! 10 ലക്ഷം രൂപ പിഴയും

പാകിസ്ഥാനിലെ പ്രശസ്ത ചാനലുകള്‍ ആയ ജിയോ ടിവിയ്ക്കും, ഹം ടിവിയ്ക്കും ആണ് 5 ദിവസത്തെ നിരോധനവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

ഇസ്ലാമാബാദ്: സഭ്യമല്ലാത്ത ഉള്ളടക്കം പ്രക്ഷേപണം ചെയ്ത രണ്ട് ചാനലുകള്‍ നിരോധവും പിഴയും. പാകിസ്ഥാനിലെ പ്രശസ്ത ചാനലുകള്‍ ആയ ജിയോ ടിവിയ്ക്കും, ഹം ടിവിയ്ക്കും ആണ് 5 ദിവസത്തെ നിരോധനവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരിയ്ക്കുന്നത്.

GIO

ജിയോ പാകിസ്ഥാന്‍ എന്ന പരിപാടിയിലെ ദൃശ്യങ്ങള്‍ക്കാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(PEMRA) 5 ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. വിഷയത്തില്‍ ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ ആണ് ഇത്.

'ചൂയിഗം' എന്ന പരിപാടിയിലെ ഉള്ളടക്കത്തിനാണ് ഹം ടിവിയ്ക്ക് എതിരെ നടപടി ഉണ്ടായിരിയ്ക്കുന്നത്. 10 ലക്ഷം രൂപ പിഴയും ഇവര്‍ക്ക് ചുമത്തിയിട്ടുണ്ട്. രാജ്യത്തെ ടിവി ചാനലുകളില്‍ വരുന്ന പരിപാടികള്‍ എല്ലാം കൃത്യമായി നിരീക്ഷിയ്ക്കുന്നുണ്ടെന്ന സൂചനയാണ് പിഇഎംആര്‍എ നല്‍കിയത്.

English summary
Geo News and Hum TV were fined after they could not give satisfactory answers to Pakistan Electronic Media Regulatory Authority (PEMRA) about allegations of airing objectionable clips.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X